ചന്ദ്രയാൻ മൂന്ന് ദൗത്യം നിർണായക ഘട്ടത്തിലേക്ക്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യമാണ് ഇന്ന് നടക്കുന്നത്. ഇത് എപ്പോൾ നടക്കുമെന്നത് സംബന്ധിച്ചുള്ള വിവരം ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വെച്ചാകും ലാൻഡർ വേർപ്പെടുക. നിലവിൽ ചന്ദ്രനിൽ നിന്ന് 153 മുകൽ 163 കിലോമീറ്റർ വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ മൂന്നുള്ളത്. വേർപ്പെടുന്ന പ്രൊപ്പൽഷൻ മൊഡ്യൂൾ നിലവിലം ഘ്രഭമണപഥത്തിൽ തുടരുമെന്നാണ് വിവരം.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് വിക്രം ലാൻഡർ ഇറങ്ങുക. 23-ന് വൈകുന്നേരം 5.47-ന് ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു.















