പാലക്കാട്: കിണറിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പാലക്കാട് വാണിയംകുളം തൃക്കങ്ങോടാണ് സംഭവം. ലക്ഷ്മിഭായി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്ന കിണറടങ്ങുന്ന പറമ്പ് സ്ഥിതിചെയ്യുന്നത്. പ്രദേശത്തെ ഒരു വീടിന്റെ മേൽക്കൂരയും, ആറോളം വീടുകളുടെ ജനൽ ചില്ലുകളും പൊട്ടിത്തെറിയെ തുടർന്ന് തകർന്നിട്ടുണ്ട്. ഒറ്റപ്പാലം പോലീസ്, ഷൊർണൂർ അഗ്നിരക്ഷാസേന സംഘം, ബോംബ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടന കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Comments