ആകാക്ഷകൾക്ക് വിരാമം. ഏറെ നിർണായകമായ ഘട്ടം പൂർത്തീകരിച്ച് ചന്ദ്രയാൻ മൂന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
‘മികച്ച യാത്ര അനുവദിച്ച പ്രൊപ്പൽഷൻ മൊഡ്യൂളിന് ലാൻഡർ മൊഡ്യൂൾ നന്ദി പറയുന്നു’ എന്നാണ് ഇസ്രോ ട്വിറ്ററിൽ കുറിച്ചത്. നാളെ നാല് മണിക്ക് പേടകത്തിന്റെ വേഗത കുറയ്‌ക്കുമെന്നും ചന്ദ്രനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാാക്കി. തുടർന്ന് വരുന്ന ബുധനാഴ്ച വൈകുന്നേരം 5.47-നാകും സോഫ്റ്റ് ലാൻഡിംഗ് നടത്തുക. നിലവിൽ ഇന്ത്യയുടെ മൂന്ന് പേടകങ്ങളാണ് ചന്ദ്രനെ വലം വെയ്‌ക്കുന്നത്. ചന്ദ്രയാൻ-2, ലാൻഡർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് അവ.
Chandrayaan-3 Mission:
‘Thanks for the ride, mate! 👋’
said the Lander Module (LM).LM is successfully separated from the Propulsion Module (PM)
LM is set to descend to a slightly lower orbit upon a deboosting planned for tomorrow around 1600 Hrs., IST.
Now, 🇮🇳 has3⃣ 🛰️🛰️🛰️… pic.twitter.com/rJKkPSr6Ct
— ISRO (@isro) August 17, 2023
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ വെച്ചാണ് ലാൻഡർ വേർപ്പെട്ടത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് വിക്രം ലാൻഡർ ഇറങ്ങുക. ചന്ദ്രന്റെ സൗത്ത് പോളിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക.















