മിനിറ്റിൽ നൂറ് സിനിമകൾ മാത്രമല്ല! 5ജിയേക്കാൾ 100 മടങ്ങ് വേഗതയിൽ 6ജി; അവിശ്വസനീയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ; ഇനി സംഭവിക്കാൻ പോകുന്നത്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മിനിറ്റിൽ നൂറ് സിനിമകൾ മാത്രമല്ല! 5ജിയേക്കാൾ 100 മടങ്ങ് വേഗതയിൽ 6ജി; അവിശ്വസനീയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യ; ഇനി സംഭവിക്കാൻ പോകുന്നത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 05:03 pm IST
Facebook
Twitter
WhatsAppTelegram

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാനാകുന്ന മരണമാസ് സ്പീഡിൽ 6ജി ഉടൻ ഇന്ത്യയിലെത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് പിന്നാലെ വൻ ആവേശത്തിലും ആകാംക്ഷയിലുമാണ്  രാജ്യം.

ജനങ്ങൾക്ക് താങ്ങാനാകുന്ന തരത്തിലുള്ള ഡേറ്റാ പ്ലാനുകളും സേവനങ്ങളുമാണ് ഇന്ത്യ നൽകുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റായ 5ജി എത്തുകയും ചെയ്തു. 5ജിയിൽ നിന്ന് 6ജിയിലേക്കുള്ള കുതിപ്പിനൊരുങ്ങുകയാണ് രാജ്യമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്.

നിലവിൽ രാജ്യത്ത് 700 ജില്ലകളിലാണ് 5ജി സേവനം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കമ്പ്യൂട്ടറിൽ ഒരു ഡേറ്റയ്‌ക്ക് വേണ്ടി നിർദ്ദേശം നൽകി കഴിഞ്ഞ് ലഭിക്കുന്നതിനുള്ള സമയത്തെ സൂചിപ്പിക്കുന്ന ലേറ്റൻസിയിലുണ്ടായ കുറവ് 5ജി വാഗ്ദാനം ചെയ്യുന്ന വലിയ പ്രത്യേകതയാണ്. ഒരേസമയം നിരവധി ഉപകരണങ്ങളിലേക്ക് കണക്ട് ചെയ്യാനും 5ജി സാങ്കേതികവിദ്യ സഹായിക്കുന്നു. വർദ്ധിച്ച സ്പീഡും മറ്റ് സവിശേഷതകളും ഉപയോക്താക്കൾക്ക് പുത്തൻ അനുഭവം നൽകി. പുതിയ ഗാഡ്ജറ്റുകളും ഇന്റർനെറ്റ് അധിഷ്ഠിത സെൻസറുകളും ഞെടിയിടയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നു. ഇത്തരം അവിശ്വസനീയമായ മാറ്റങ്ങൾ നൽകിയ 5ജി യുഗത്തിൽ നിന്ന് 6ജി യുഗത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

അഞ്ചാം ജനറേഷന് ശേഷമുള്ള ജനറേഷനെ സൂചിപ്പിക്കുന്നതാണ് 6ജി. നിലവിൽ ലഭിക്കുന്ന 5ജിയുടെ വേഗതയേക്കാൾ 100 മടങ്ങ് വേഗതയാണ് പ്രതീക്ഷിക്കുന്നത്. സെക്കൻഡിൽ 10 ഗിഗാബിറ്റ് വരെ വേഗത കൈവരിക്കാൻ 5ജിക്ക് സാധിക്കുമ്പോൾ ഇതേ സമയം കൊണ്ട് 1 ടെറാബിറ്റ് വരെ വേഗത നേടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മിനിറ്റിനുള്ളിൽ 100 സിനിമകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. ഡിജിറ്റൽ ലോകവുമായി കൂടുതൽ അടുക്കാൻ അവസരം നൽകുന്നതായിരിക്കും 6ജി.

ദൂരെ നിന്ന് ഫാക്ടറികളുടെ നിയന്ത്രണം ഏറ്റെടുക്കാം, സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾ, മനുഷ്യന്റെ വികാരങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്ന ഗാഡ്ജറ്റുകൾ എന്നിവയെല്ലാം 6ജി വരുന്നതോടെ വ്യാപകമാകുമെന്നാണ് കരുതുന്നത്. മെച്ചപ്പെട്ട പ്രവർത്തനക്ഷമത, അൾട്രാ ഫാസ്റ്റ് മൊബൈൽ ഡാറ്റാ സ്പീഡ് എന്നിവ വാഗ്ദാനം ചെയ്യാനും 6ജിക്ക് കഴിയും. 6ജി വരുന്നതോടെ ശരീരത്തിൽ ഘടിപ്പിക്കാവുന്ന മൊബൈൽ ഫോണുകളും വയർലെസ് കമ്യൂണിക്കേഷൻ നെറ്റ് വർക്കുകളും ഉത്തേജിപ്പിക്കാനും ഇതിനാകും. സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ നഗരങ്ങളായ സ്മാർട്ട് സിറ്റികളുടെ കാലം വിദൂരത്തല്ല. ആരോഗ്യ സംരക്ഷണം, ഗതാഗതം, ധനകാര്യം എന്ന് തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും 6 ജി ഉപയോഗപ്പെടുത്താനാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സുപ്രധാന മാറ്റങ്ങൾ സംഭവിക്കാം. അടുത്ത് പത്ത് വർഷത്തിനുള്ളിൽ ആരോഗ്യരംഗത്ത് റോബോട്ടിക്‌സിന്റെ ഉപയോഗം സർവസാധാരണമാകും.

റോബോട്ടുകളുടെ ആശയവിനിമയം, മറ്റ് ഉപകരണങ്ങൾ എന്നിവ പ്രായോഗികമായി നടപ്പിലാക്കും. ഹെൽത്ത് മോണിറ്ററുകൾ പോലുള്ള IoT കണക്ട് ചെയ്ത ഉപകരണങ്ങൾ തത്സമയം നിർണായകമായ വിവരങ്ങൾ കൈമാറും. ഇതുവഴി വിദൂരമായി വിദഗ്ധ പരിചരണം നൽകാൻ ഡോക്ടർമാർക്ക് കഴിയും. ഹോളോഗ്രാഫിക് കമ്യൂണിക്കേഷൻസ് ഡോക്ടർമാരെ ഹൗസ് കോളുകൾ വഴി രോഗികളെ കൃത്യമായി ആശുപത്രിയിൽ എത്തിക്കാനും കഴിയും. വെർച്വൽ റിയാലിറ്റി ഉപയോഗിച്ച് വിദൂര ക്ലാസ്സുകൾ നടത്താനാകും. ഇത് വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും. 6ജി യാഥാർത്ഥ്യമാകുന്നതിന് എത്രത്തോളം സമയം എടുക്കുമെന്ന് കൃത്യമായി പ്രവചിക്കാനാകില്ലെങ്കിലും 2030-ഓടെ എത്തുമെന്നാണ് വിലയിരുത്തൽ. ഒരു തലമുറയുടെ തന്നെ അടയാളപ്പെടുത്തലായിരിക്കും 6 ജി എന്ന കാര്യത്തിൽ സംശയമില്ല.

Tags: 6G
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies