മധുബനി ; സ്വതന്ത്യ്രദിനത്തിൽ ഇന്ത്യൻ ദേശീയ പതാക കത്തിച്ച യുവാവ് അറസ്റ്റിൽ . മധുബാനി ജില്ലയിലെ ഹർലാഖി പഞ്ചായത്ത് തലവൻ മുഹമ്മദ് ജുനൈദിന്റെ മകൻ മുഹമ്മദ് അസ്മത്തുള്ളയാണ് അറസ്റ്റിലായത് . ഗ്രിൽ ഷോപ്പിൽ, വച്ചാണ് യുവാവ് ത്രിവർണ്ണ പതാക കത്തിച്ചത് . അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് . കത്തിച്ചതിനു ശേഷം പതാകയിൽ ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉംഗാവ് മാർക്കറ്റിന് സമീപം വെൽഡിംഗ് ഷോപ്പ് നടത്തുകയാണ് മുഹമ്മദ് അസ്മത്തുള്ള. ഓഗസ്റ്റ് 15ന് പുലർച്ചെയാണ് അസ്മത്തുള്ള ത്രിവർണ പതാക കത്തിച്ച് കത്തിച്ചത്. അയാളുടെ കടയിൽ ജോലി ചെയ്യുന്ന ഒരാളാണ് ഇതിന്റെ വീഡിയോ പകർത്തിയത്. അതേസമയം തന്റെ മകൻ മാനസിക രോഗിയാണെന്നാണ് ജുനൈദ് പോലീസിനോട് പറഞ്ഞത് . “എന്റെ മകൻ മാനസിക രോഗിയാണ്, റാഞ്ചിയിൽ ചികിത്സയിലാണ്,” മുഹമ്മദ് ജുനൈദ് പറഞ്ഞു. എന്നാൽ യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ഗ്രാമവാസികളുടെ ആവശ്യം തള്ളിക്കളയാൻ പോലീസിനായില്ല . തുടർന്നാണ് നടപടി സ്വീകരിച്ചത് .
Comments