കൊല്ലം: തടികയറ്റിവന്ന മിനിലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. കൊല്ലം നീണ്ടകരയിൽ ദേശീയപാതക്ക് സമീപത്തായിരുന്നു അപകടം. സംഭവത്തിൽ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് തടികയറ്റിവന്ന ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലായിരുന്നു ബസ് ഡ്രൈവറെ പുറത്തെത്തിച്ചത്. പോലീസും അഗ്നിശമന സേനയും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments