ഹൈദാബാദ്: അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ ആണെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതീകരണവുമായി ഒവൈസി രംഗത്ത്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ തുളസിരാംദാസാമെന്ന സമൂഹ മാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയർന്നിരുന്നു.
എന്റെ എല്ലാം മുത്തച്ഛൻമാരും ആദത്തിൽ നിന്നും ഹവ്വയിൽ നിന്നും ഉണ്ടായി എന്നാണ് ഒവൈസി അവകാശപ്പെടുന്നത്. അല്ലാതെ അവർ പറയുന്നത് പൊലെ എനിക്ക് ബ്രാഹ്‌മണനായ പൂർവികനില്ല. എന്നെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളുടെ ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. ഇപ്പോൾ എക്‌സ് എന്നറിയപ്പെടുന്ന ട്വിറ്ററിൽ ഒവൈസി കുറിച്ചു.
ഇന്ത്യയിൽ ജനിച്ച എല്ലാവരുടെയും പൂർവികർ ഹിന്ദുക്കളാണെന്ന് ഡമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് ഒവൈസിയുടെ സോഷ്യൽ മീഡിയ പ്രതികരണം.
ഇസ്ലാം നിലവിൽ വന്നത് വെറും 1,500 വർഷങ്ങൾക്ക് മുമ്പാണ്. ഹിന്ദു മതം വളരെ പഴക്കമുള്ളതാണ്. മുഗൾ സൈന്യത്തിന്റെ ഭാഗമായി എതാനും മുസ്ലീങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നു. ബാക്കി കാണുന്ന എല്ലാം ഇന്ത്യൻ മുസ്ലീങ്ങളും നിർബന്ധിത മതപരിവർത്തനത്തിന് വിധേയവരാണ്. 600 വർഷങ്ങൾക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങൾ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവർ ഇസ്ലാമിലേക്ക് മാറ്റപ്പെട്ടു, പ്രഭാഷണ പരിപാടിൽ പങ്കെടുത്ത് കൊണ്ട് ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഓവൈസിയുടെ പോസ്റ്റിന് താഴെ നിരവധി പേർ പ്രതീകരണവുമായി രംഗത്ത് വന്നു. ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ ബൽമുകുന്ദ് കൗളാണ്. എം ജിന്നയുടെ പിതാവ് ഖോജ സമുദായത്തിലെ ജിന്ന ഭായ് ഖോജ ആയിരുന്നു, തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് ഉയർന്നത്.
ഒവൈസിയുടെ മുതുമുത്തച്ഛൻ ഹൈദരാബാദിലെ ബ്രാഹ്‌മണനാണെന്നും പിന്നിട് മതപരിവർത്തനം ചെയ്തതാണെന്നും ബിജെപി രാജ്യസഭ എംപി പ്രൊഫ. രാകേഷ് ശർമ്മ മുൻപ് പറഞ്ഞിരുന്നു. മതം മാറിയത് കൊണ്ട് പൂർവ്വികരെയും ചരിത്രത്തെയും മാറ്റാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ എന്റെ മുത്തച്ഛനും അദ്ദേഹത്തിന്റെ മുത്തച്ഛനും എല്ലാ മുത്തച്ഛന്മാരും ആദം നബിയിൽ നിന്നും ഉണ്ടായതാണെന്നാണ് ഒവൈസി നൽകിയ മറുപടി.
Comments