ത്രിദിന സന്ദർശനത്തിനായി ദ്രൗപതി മുർമു ഇന്ന് ഗോവയിലേക്ക്

Published by
Janam Web Desk

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു ഇന്ന് ഗോവയിലെത്തും. സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്ന വിവിധ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് രാഷ്‌ട്രപതി ഗോവ സന്ദർശിക്കുന്നത്. ഡൽഹിയിലെ ശാന്തദുർഗ ക്ഷേത്രം സന്ദർശിച്ച ശേഷമാണ് രാഷ്‌ട്രപതി ഗോവയിലേക്ക് പുറപ്പെടുക.

നാളെ ഗോവയിലെത്തുന്ന രാഷ്‌ട്രപതി രാജ്ഭവനിൽ സംഘടിപ്പിക്കുന്ന പൗര സ്വീകരണത്തിൽ പങ്കെടുക്കും. രാജ്ഭവനിലെ ദർബാർ ഹാളിൽ നടക്കുന്ന ഗോവ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി പങ്കെടുക്കും. തുടർന്ന് ഗോവൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യും. തീരദേശ മേഖലകളിൽ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലെയും വനവാസി വിഭാഗങ്ങളിലെയും പ്രതിനിധികളുമായും രാഷ്‌ട്രപതി സംവദിക്കും.

പനാജിയിലെ ആസാദ് മൈതാനിലെ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് രാഷ്‌ട്രപതി പരിപാടികളിൽ പങ്കെടുക്കുന്നത്. വടക്കൻ ഗോവയിൽ സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ പോർച്ചുഗീസ് നിർമ്മിതിയായ ഫോർട്ട് അഗ്വാഡ രാഷ്‌ട്രപതി സന്ദർശിക്കും. ദേവാലയമായ ബോം ജീസസ് ബസിലിക്കയിലും രാഷ്‌ട്രപതി സന്ദർശനം നടത്തും.

Share
Leave a Comment