ഇടുക്കി: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി പടയപ്പ. മറയൂർ ചട്ട മൂന്നാറിൽ ലയങ്ങളോട് ചേർന്നുള്ള പ്രദേശത്താണ് ആന ഇറങ്ങിയത്. അന്തർ സംസ്ഥാന പാതയിൽ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നരമാസത്തോളമായി പടയപ്പ മറയൂർ മേഖലയിലായിരുന്നു തമ്പടിച്ചിരുന്നത്.
എത്രയും പെട്ടെന്ന് പടയപ്പയെ തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും തന്നെയുണ്ടായിട്ടില്ല. പടയപ്പയെ ജനവാസമേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപത്തുവരെ ആനയെത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഒരു മാസം മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ പടയപ്പ എത്തിയിരുന്നു. ലയങ്ങളിൽ ഒന്നിന്റെ വാതിൽ പൊളിക്കുകയും അരിയെടുത്ത് കഴിക്കുകയും ചെയ്തിരുന്നു. പടയപ്പ മറ്റ് ആക്രമണങ്ങളൊന്നും നടത്തുന്നില്ലെങ്കിലും പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
Comments