മുംബൈ: ലൈവ് സ്ട്രീമിംഗിൽ ജിയോ സിനിമയ്‌ക്ക് വെല്ലുവിളി ഉയർത്തി ഹോട്ട്‌സ്റ്റാർ. സൗജന്യ സംപ്രേഷണാവകാശം ജിയോ സിനിമ ആരംഭിച്ചതോടെ നിരവധി ഉപഭോക്തക്കളെയാണ് ഹോട്ട്‌സ്റ്റാറിന് നഷ്ടമായത്. ഇത് മറികടക്കാനായി ടൂർണമെന്റുകൾ സൗജന്യമായി സംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പും ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പുമാണ് ഡിസ്‌നി സൗജന്യമായി സ്ട്രീം ചെയ്യുക. മൊബൈർ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭ്യമാകുക.
ഡിജിറ്റൽ സംപ്രേഷണവകാശം ഹോട്സ്റ്റാറിൽ നിന്ന് വൻതുകയ്‌ക്കാണ് കഴിഞ്ഞ ഐപിഎൽ സീസണിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടസ്ഥതതയിലുള്ള വയാകോം സ്വന്തമാക്കിയത്. മുഴുവൻ ഐപിഎൽ മത്സരങ്ങളും സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്താണ് കോടിക്കണക്കിന് കാഴ്ചക്കാരെ ജിയോ സിനിമ സ്വന്തമാക്കിയത്. ഐ പി എൽ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവിൽ ഡിസ്‌നി ഹോട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഐപിഎല്ലിൽ നഷ്ടമായ വരിക്കാരെ ഏഷ്യാ കപ്പ്, ലോകകപ്പ് ടൂർണമെന്റുകളിലൂടെ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ഹോട്ട്സ്റ്റാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐ പി എൽ സീസൺ മുതലാണ് ബിസിസിഐ ടെലിവിഷൻ സംപ്രേഷണവകാശവും ഡിജിറ്റൽ സംപ്രേഷണവകാശവും രണ്ടായി ലേലലത്തിൽ വെച്ചത്. 2023-2027 സീസണിലെ ഡിജിറ്റൽ സംപ്രേഷണവകാശം വയാകോം 23758 കോടി രൂപക്കാണ് സ്വന്തമാക്കിയത്. ടെലിവിഷൻ സംപ്രേഷണാവകാശം 23, 575 കോടി രൂപക്ക് സ്റ്റാർ ഗ്രൂപ്പ് നിലനിർത്തിയിരുന്നു . 2017-2022 സീസണിൽ 16,347.50 കോടി രൂപക്കായിരുന്നു ഡിജിറ്റൽ-ടിവി സംപ്രേഷണവകാശം ഡിസ്‌നി സ്വന്തമാക്കിയത്.
Comments