റിയാദ്: അർജന്റീനയുടെ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ സൗദിയിലെത്തുമെന്ന വാർത്തകൾ തളളി പ്രമുഖ അർജന്റീയൻ ഫുട്‌ബോൾ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൽ താരം തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റൊണാൾഡോയ്‌ക്ക് ശേഷം നിരവധി ഫുട്‌ബോൾ വമ്പമാരെ കളത്തിലെത്തിച്ച സൗദി കബ്ബ് അൽ ഹിലാലിന്റെ ഓഫറാണ് താരം തളളിയത്.
നെയ്മറെ സ്വന്തമാക്കാനായി അൽ ഹിലാൽ വലയൊരുക്കിയെങ്കിലും അദ്ദേഹം അൽ നസാറുമായി കരാറിലെത്തുകയായിരുന്നു. ഖത്തർ ലോകകപ്പിലടക്കം അർജന്റീനക്കായി തിളങ്ങിയ റോഡ്രിഗോ ഡി പോളിനായി ഏകദേശം 32 മില്യൺ യൂറോയുടെ ബിഡായിരുന്നു താരത്തിന് മുന്നിൽ ഹിലാൽ വെച്ചത്. ഹിലാൽ മാനേജ്‌മെന്റ് താരവുമായി ബന്ധപ്പെടുകയും കരാർ രേഖകൾ മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാൽ താരം പിൻവാങ്ങുകയായിരുന്നു.
അർജന്റീനിയൻ പരിശീലകൻ ലയണൽ സ്‌കലോണി, മാനേജർ ഡിയാഗോ സിമിയോണി എന്നിവരുമായി താരം സൗദി ക്ലബ്ബിന്റെ ഓഫറിനെ പറ്റി സംസാരിച്ചിരുന്നുവെന്നും ഗാസ്റ്റൻ വ്യക്തമാക്കുന്നു. നേരത്തെ റെക്കോർഡ് തുകയുമായി മെസിക്ക് പിന്നാലെയും സൗദി ക്ലബ്ബ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ താരം അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായി കരാറിലെത്തി. ബ്രസീൽ സൂപ്പർ താരം നെയ്മർ എത്തിയതാണ് അവസാനത്തെ സൗദി ലീഗിലെ ഗ്ലാമർ സൈനിംഗ്.
Comments