തിരുനെൽവേലി: മന്ത്രി ഉദയനിധി സ്റ്റാലിൻ യു പി എസ് സി ഗ്രൂപ്പ്-4 പരീക്ഷ എഴുതി വിജയിച്ചാൽ ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കും എന്ന് തമിഴ് നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ അവസാനം പത്ര ലേഖകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.
കഴിഞ്ഞ ദിവസം (ആഗസ്റ്റ് 20) നീറ്റ് പരീക്ഷയ്ക്കെതിരെ ഡിഎംകെ യുവജന സംഘവും വിദ്യാർത്ഥി സംഘവും ചേർന്ന് നിരാഹാര സമരം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് സംസാരിച്ച മന്ത്രി ഉദയനിധി സ്റ്റാലിൻ, “ഗവർണർ സ്ഥാനം രാജിവയ്ക്കാനും തമിഴ്നാട്ടിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഗവർണർ ആർ.എൻ. രവിയെ ഞാൻ വെല്ലുവിളിക്കുന്നു.നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെങ്കിൽ, കാണട്ടെ .”എന്ന് പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയുടെ പരാമർശം. “ഗവർണർ പദവി രാഷ്ട്രീയത്തിന് അതീതമാണ്. ഗവർണർ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട മന്ത്രി ഉദയനിധി സ്റ്റാലിൻ ഗ്രൂപ്പ്-4 പരീക്ഷ എഴുതാമോ? ഉദയനിധി സ്റ്റാലിൻ UPSC പ്രിലിമിനറി പാസാകട്ടെ. ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കും-അദ്ദേഹം പറഞ്ഞു. ഭരണഘടന പ്രകാരം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദയനിധി ഗവർണറോട് പക്വതയില്ലാതെയാണ് സംസാരിക്കുന്നത്.ഇത് ഉടൻ തിരുത്തണം കെ അണ്ണാമലൈ കൂട്ടിച്ചേർത്തു.
Comments