ഹൈദരാബാദ്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ കത്തി ചൂണ്ടി
ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ഹൈദരാബാദിലെ നന്ദനവനം കോളനി സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകം അറിയുന്നത്.
ഞാറാഴ്ച രാവിലെ മദ്യലഹരിയിൽ എത്തിയ മൂവർ സംഘം പെൺകുട്ടിയുടെ സഹോദരനുൾപ്പെടെയുള്ളവരെ കത്തി മുനയിൽ നിർത്തിയാണ് 15-കാരിയെ സംഘം ബലാത്സംഗം ചെയ്തത്. ശേഷം ഇവർ ഓടി രക്ഷപ്പെട്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇവർക്കെതിരെ പോക്സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തതായും അറിയിച്ചു. ഇരയെ വൈദ്യപരിശോധനയ്ക്കയച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും കമ്മീഷണർ അറിയിച്ചു.
Comments