തിരുവനന്തപുരം: ഹെൽമെറ്റ് വെക്കാതെ വാഹനമോടിച്ച ഡിവെഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ഡിവെഎഫ്ഐ പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് വാഹന പരിശോധക്കിടെ ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്തതിനു ഡിവെഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് സെക്രട്ടറി എം നിതീഷിനെ തടഞ്ഞപ്പോഴാണ് തുടക്കം . പിന്നീട് അസഭ്യം പറഞ്ഞു എന്നാരോപിച്ചാണ് ഉപരോധം നടത്തിയത് . സി പിഎം ജില്ലാ സെക്രട്ടറി വി ജോയ് , മുൻ മേയർ കെ ശ്രീകുമാർ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കളും സംഭവ സഥലത്ത് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് 4.30-നായിരുന്നു സംഭവം. തിരുവനന്തപുരം പുലയനാർ കോട്ടയിൽ വച്ചാണ് ഹെൽമറ്റ് വയ്ക്കാതിന് ഡിവെഎഫ്ഐ നേതാവ് നിതീഷിന് പിഴ ചുമത്തുന്നത്. പരിശോധനയ്ക്കിടെ ബെെക്കിൽ വരികയായിരുന്ന നിഥിന് എസ്ഐമാരായ അഭിലാഷും അസീമും ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയതാണ് തർക്കത്തിന് തുടക്കമായത്. ഡിവെഎഫ്ഐ ഭാരവാഹിയാണെന്നും അത്യാവശ്യത്തിന് ഇറങ്ങിയതാണെന്നും ആയിരുന്നു നിതീഷിന്റെ വാദം. എന്നാൽ പെറ്റി അടച്ചിട്ട് പോയാൽ മതിയെന്നും ബ്ലോക്ക് സെക്രട്ടറിക്കെന്താ നിയമം ബാധകമല്ലേയെന്ന് ഉദ്യോഗസ്ഥരും ചോദിച്ചു.തുടർന്ന് നിതിൻ ഇവരോട് തട്ടിക്കയറി. ഇതോടെ പോലീസ് പരിശോധന മതിയാക്കി മടങ്ങി.
ഇതിനു പിന്നാലെ പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി. എസ്.ഐ.മാര്‍ അസഭ്യം പറഞ്ഞെന്നായിരുന്നു നിഥിഷിന്റെ പരാതി. ഇത് വീണ്ടും വാക്കേറ്റമുണ്ടാക്കാൻ കാരണമായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ തർക്കമായി. ഒടുവിൽ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഇതിനിടെയാണ് നിഥിന് ലാത്തിയടിയേറ്റത്.ധാരാളം സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടി. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എയും രാത്രി എട്ടോടെ സ്ഥലത്ത് എത്തി. ഡി.വൈ.എഫ്.ഐ.ക്കാർക്ക് പെറ്റി അടിച്ച പോലീസ് ഉദ്യോഗസ്ഥർ മര്‍ദിച്ചു എന്നും ഉദ്യോഗസ്ഥര്ക്കെതിരേ നടപടി എടുക്കാതെ മടങ്ങില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ എത്തി ഉറപ്പുനല്‍കിയില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും പറഞ്ഞ വി.ജോയി സ്റ്റേഷന് മുന്നില്‍ നിലയുറപ്പിച്ചു.
തുടർന്ന് സംഭവമറിഞ്ഞ് എട്ടരയോടെയാണ് ഡി.സി.പി. വി.അജിത് സ്ഥലത്തെത്തിയത്. എന്നാൽ എം.എല്‍.എ.യും പ്രവര്‍ത്തകരുമായി സ്റ്റേഷനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ. നേതാക്കൾ വീണ്ടും എസ്.ഐ.മാരെ ഭീഷണിപ്പെടുത്തി.അവർ പ്രതികരിച്ചപ്പോൾ പ്രവര്‍ത്തകര്‍ വീണ്ടും സ്റ്റേഷന് മുന്നിലേക്ക് തള്ളിക്കയറി ബഹളംവെച്ചു.
സ്റ്റേഷനകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിന് ഡിവെഎഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ വാക്കു തർക്കത്തിനും കാരണമായി. നിയമ പാലിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കാതെ പിന്മാറില്ലെന്ന് പറഞ്ഞ വി.ജോയി പോലീസുകാരോട് പലവട്ടം കയര്‍ത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഹെൽമെറ്റ് വെക്കാത്തതിന് ഡി വൈ എഫ് ഐ നേതാവിനെതിരെ പെറ്റി കേസ് എടുത്ത എസ്.ഐ.മാരായ അഭിലാഷ്, അസീം എന്നിവരെ തള്ളിപ്പറയാൻ പോലീസ് അധികൃതർ തീരുമാനിച്ചു.
ഇവരെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിർത്താമെന്ന് ഉറപ്പുനല്‍കിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു സി പി എമ്മുകാരെ അനുനയിപ്പിച്ചത്. പോലീസ് ഡ്രൈവര്‍ മിഥുനെയും ചുമതലയില്‍ നിന്ന് മാറ്റാൻ തീരുമാനിച്ചു.സംഭവത്തെക്കുറിച്ച് ശംഖുംമുഖം അസി.കമ്മിഷണര്‍ അനുരൂപ് അന്വേഷിക്കും.
Comments