തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെ ഓണമെത്തുന്നതോടെ നീണ്ട അവധിയാണ് എത്തുന്നത്. ഓണ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നതിനാൽ തന്നെ ഇടപാടുകളിലും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. ഇതിനാൽ തന്നെ നേരിട്ട് ബാങ്കുകളിലെത്തി നടത്തേണ്ട ഇടപാടുകളെല്ലാം ഇന്ന് തന്നെ നടത്തണം.
തുടർച്ചയായി അഞ്ച് ദിവസം പൊതു അവധി വരുന്നതിനാൽ തന്നെ ഈ ദിവസങ്ങളിൽ ബാങ്കും പ്രവർത്തിക്കുന്നില്ല. വരുന്ന ഓഗസ്റ്റ് 27 ഞായറാഴ്ച പൊതു അവധിയാണ്. തൊട്ടടുത്ത ദിവസം ഉത്രാട ദിനത്തിലും ബാങ്ക് അവധിയാണ്. ഓഗസ്റ്റ് 20 മുതൽ 31 വരെ ഓണത്തോടനുബന്ധിച്ച് ബാങ്കുകൾ അവധിയാണ്. സെപ്റ്റംബർ മാസത്തിൽ വിവിധ ദിനങ്ങളിലായി ഒമ്പത് അവധികളാണ് ഉള്ളത്.
Comments