മേപ്പടിയാൻ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിച്ചതായി മികച്ച നവാഗതസംവിധായകനുള്ള അംഗീകാരം നേടിയ വിഷ്ണു മോഹൻ. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ പലതരത്തിലുള്ള തരംതാഴ്‌ത്തലുകൾ നേരിടേണ്ടിവന്നു . പ്രത്ഭരായ പലരും പ്രശംസിച്ചപ്പോഴും ചില യൂട്യൂബേഴ്സ് മോശം പ്രതികരണങ്ങൾ നടത്തി സിനിമയെ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും വിഷ്ണു പറഞ്ഞു .
വിമർശനങ്ങൾക്കുള്ള മറുപടി ആണ് ഈ പുരസ്‌കാരം. മേപ്പടിയാൻ റിലീസ് ആയപ്പോൾ ആദ്യത്തെ രണ്ടു ദിവസം വലിയ, ഡീഗ്രേഡിങ് ആണ് നേരിടേണ്ടി വന്നത്. അതിനു ശേഷം ശരിക്കുള്ള പ്രേക്ഷകർ സിനിമ കണ്ട് ഒറിജിനൽ റിവ്യൂ പുറത്തു വന്നു. അവർ ചോദിച്ചത്, എന്തിനാണ് ഈ സിനിമയെ ഇങ്ങനെ പറഞ്ഞത് എന്നാണ്.
സിബി മലയിൽ സർ കഴിഞ്ഞ ഒരു പരിപാടിയിൽ പ്രസംഗിച്ചപ്പോൾ മേപ്പടിയാനെക്കുറിച്ചു പറഞ്ഞിരുന്നു. ആദ്യത്തെ രണ്ടു ദിവസം ഈ സിനിമയെ ഒരു സാധാരണ ഫാമിലി സിനിമയായിട്ട് എടുത്ത് സിനിമയെ നശിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ച ഒന്നു രണ്ടു യൂട്യൂബ്ഴ്സ് അവരാണിതിനെ ഇങ്ങനെയാക്കിയത്. അതൊക്കെ മാറി സിനിമയ്‌ക്ക് ഒരു വിജയം ഉണ്ടായി. മേപ്പടിയാന് ആദ്യം കിട്ടുന്ന അവാർഡല്ല ഇത്.
കഴിഞ്ഞ വർഷം 11 നാഷനൽ അവാർഡ് മലയാളത്തിനു കിട്ടി. എന്തെങ്കിലും വിവാദം ഉണ്ടായിരുന്നോ? ഈ വർഷം പ്രഖ്യാപിച്ച അവാർഡിന് മേപ്പടിയാനല്ലാതെ ഏതെങ്കിലും അവാർഡിന് ഇങ്ങനെ പറയുന്നുണ്ടോ. അപ്പോൾ അത് മനഃപൂർവം പറയുന്നതാണ് . ലക്ഷക്കണക്കിന് ആളുകള്‍ മലയാളത്തിൽ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടവരുണ്ട്. എല്ലാവരുടെയും േടസ്റ്റ് ഒരുപോലെ ആയിരിക്കില്ല. നെഗറ്റീവ് പറഞ്ഞവർക്കാണ് പൊളിറ്റിക്കൽ അജൻഡ ഉള്ളവർ
സെപ്റ്റംബർ മൂന്നിന് എന്റെ വിവാഹമാണ്. ഈ പുരസ്കാരനേട്ടം ഇരട്ടി സന്തോഷം നൽകുന്നു. മോഹൻലാൽ സർ, സുരേഷ് ഗോപി സർ അങ്ങനെ ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഒരുപാട് സന്തോഷം. പ്രത്യേകിച്ച് ആദ്യം ചെയ്ത സിനിമ കൂടി ആകുമ്പോൾ ഇത് വളരെ സ്പെഷ്യലാണ്. – വിഷ്ണു പറയുന്നു.
Comments