തിരുവനന്തപുരം : ദേശീയപാതയിൽ ഇരുചക്ര വാഹനയാത്ര അനുവദിക്കരുതെന്ന ശുപാർശയുമായി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ. സര്‍വീസ് റോഡിലൂടെ മാത്രം ഇരുചക്രവാഹനങ്ങള്‍ അനുവദിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയുടെ നിലപാട്. കരട് നിര്‍ദേശം സര്‍ക്കാരിന് കൈമാറി.
ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനങ്ങളെ പൂര്‍ണമായും നിരോധിക്കണമെന്നതാണ് ബിജു പ്രഭാകറിന്റെ നിര്‍ദേശം. കാറുകളുടെയും വലിയ വാഹനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ഇരുചക്രവാഹനങ്ങള്‍ തടസ്സമാകാതിരിക്കാനാണ് ഇത്തരമൊരു നടപടി.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാക്കാനാകൂ. ഭൂരിഭാഗം അപകടങ്ങള്‍ക്കും കാരണം ഇരുചക്രവാഹനങ്ങളെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടത്തില്‍ മാത്രം നഷ്ടപ്പെട്ടത് 1288 ജീവനുകളാണ്. 2021 ല്‍ 1069 പേര്‍ മരിച്ചു. അപകടം കുറക്കുന്നതിന്റെ ഭാഗമായാണ് ബൈക്കുകളുടെ പരമാവധി വേഗത 60 ആക്കി കുറച്ചത്.















