ദി കാശ്മീർ ഫയൽസിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് ദേശീയ പുരസ്കാരം ലഭിച്ചതിലുള്ള ആഹ്ളാദം പങ്കുവെച്ച് നിർമ്മാതാവ് അഭിഷേക് അഗർവാൾ. ഈ പുരസ്‌കാരം ഞങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്ക് സമർപ്പിക്കുന്നുവെന്ന് അഭിഷേക് അഗർവാൾ പറഞ്ഞു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് പല്ലവി ജോഷി മികച്ച സഹനടിക്കുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു.
‘ഞങ്ങളുടെ ചിത്രത്തിന് ലഭിച്ച ബഹുമതിയിൽ സന്തോഷിക്കുന്നു. ശക്തമായ സന്ദേശമുള്ള ഒരു പ്രത്യേക ചിത്രമായിരുന്നു കശ്മീർ ഫയൽസ് . കശ്മീരി പണ്ഡിറ്റുകൾക്കാണ് ഈ പുരസ്കാരം സമർപ്പിക്കുന്നത്. ഞങ്ങളുടെ സിനിമയെ വിശ്വസിച്ച കശ്മീരി പണ്ഡിറ്റുകൾക്ക് നന്ദിയുണ്ട്. കശ്മീർ ഫയലൽസ് നിർമ്മിക്കുന്നതിൽ അവർ തുല്യ സംഭാവനകൾ നൽകിയവരാണ് , ഈ അവാർഡും അംഗീകാരവും പ്രശംസയും അവർക്ക് കൂടി അവകാശപ്പെട്ടതാണ് അദ്ദേഹം വ്യക്തമാക്കി. അവരുടെ വേദന ലോകമെമ്പാടുമുള്ള പ്രക്ഷകരിൽ എത്തിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രവൃത്തികൾ ഉൾപ്പടെ അംഗീകരിക്കപ്പെട്ടു അഭിഷേക് അഗർവാൾ കൂട്ടിച്ചേർത്തു.
1990-ൽ കാശ്മീർ താഴ്വരയിൽ നടന്ന ഹിന്ദുവംശഹത്യയിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട വേദനയാണ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി കശ്മീർ ഫയലിലൂടെ അവതരിപ്പിച്ചത്. പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം രാജ്യംമുഴുവൻ ചർച്ചചെയ്തു. ഇത്രയേറെ കരയിച്ച സിനിമ സമീപകാലത്ത് ഇറങ്ങിയിട്ടില്ലായിരുന്നു.
ദ കശ്മീർ ഫയൽസിന്റെ ദേശീയ പുരസ്കാര ലബ്ധിയെ കുറിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രിയും പ്രതീകരിച്ചു. കശ്മീർ ഫയൽസ് എന്റെ മാത്രം സിനിമയല്ല. കശ്മീരി പണ്ഡിറ്റുകളുടെ ജീവിതം ലോകത്തോട് പറയാനുളള വെറും മാദ്ധ്യമം മാത്രമായിരുന്നു സിനിമ. തീവ്രവാദത്തെ നേരിടുന്ന എല്ലാം ഹിന്ദുക്കൾക്കും പുരസ്കാരം സമർപ്പിക്കുന്നുവെന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്.
വിവേക് അഗ്‌നിഹോത്രിയുടെ ഭാര്യയാണ് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ട പല്ലവി ജോഷി. ഞങ്ങളുടെ സിനിമ മികച്ച ദേശീയോദ്ഗ്രഥന വിഭാഗത്തിൽ 69-ാമത് ദേശീയ അവാർഡ് നേടിയതിൽ സന്തോഷമുണ്ട്. ഈ പുരസ്‌കാരം മുഴുവൻ കശ്മീരി പണ്ഡിറ്റ് സമൂഹത്തിനും, തീവ്രവാദത്തിന്റെ ദുരിതമനുഭവിക്കുന്ന ലോകത്തിലെ എല്ലാ സമൂഹത്തിനും ഞാൻ സമർപ്പിക്കുന്നുവെന്ന് പല്ലവി പറഞ്ഞു.
Comments