വിരാട് കോഹ്ലിയെ പ്രശംസിച്ച് എ.ബി. ഡിവില്ലിയേഴ്‌സ്. ഏഷ്യ കപ്പിലും ലോകകപ്പിലും വിരാട് കോഹ്ലിയെ ബാറ്റിംഗ് നിരയിൽ നാലാമനായി ഇറക്കണമെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകന്റെ അഭിപ്രായം. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു സ്ഥിരം നാലാം നമ്പർ താരമില്ല. ശ്രേയ്യസ് അയ്യർ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാൽ ആരെ നാലാം നമ്പറിൽ ഇറക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ.
വിരാട് മികച്ച നാലാം നമ്പർ താരമാണ്. മധ്യനിരയിൽ ഏത് തരത്തിലും കളിക്കാനും വിരാടിന് കഴിയുമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. വിരാട് അതിന് തയ്യാറാകുമോയെന്ന് എനിക്കറിയില്ല, എന്നാൽ ടീമിനാവശ്യം വന്നാൽ ആ റോൾ ഏറ്റെടുക്കാൻ താരം തയ്യാറാകണമെന്ന് തന്റെ യൂടൂബ് ചാനലിലൂടെ താരം വ്യക്തമാക്കി.
42 മത്സരങ്ങളിലാണ് ഇതിന് മുമ്പ് നാലാം നമ്പർ താരമായി വിരാട് ഇറങ്ങിയിട്ടുളളത്. നാലാമനായി ഇറങ്ങി 1767 റൺസ് കോഹ്ലി ആകെ നേടി. 55.21 ആണ് ഈ പോസിഷനിലെ താരത്തിന്റെ ശരാശരി.
















Comments