ചന്ദ്രയാൻ അതിവേഗം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് ഇസ്രോ. മുൻ നിശ്ചയിച്ച പ്രകാരമുള്ള മൂന്ന് ലക്ഷ്യങ്ങളിൽ രണ്ടെണ്ണം പൂർത്തിയാക്കി എന്ന് ഇസ്രോ അറിയിച്ചു. ട്വിറ്ററിൽ (എക്സ്) പങ്കുവെച്ച പോസ്റ്റിലാണ് ഇസ്രോ ഇക്കാര്യം പറഞ്ഞത്. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാന്റെ സുരക്ഷിതമായ സോഫ്റ്റ് ലാൻഡിംഗായിരുന്നു ആദ്യ ലക്ഷ്യം. ചന്ദ്രോപരിതലത്തിൽ പ്രഗ്യാൻ റോവറിന്റെ പ്രവർത്തനമാണ് രണ്ടാം ലക്ഷ്യം. ഇവ രണ്ടും പൂർത്തിയായി. ബാക്കിയുള്ളത് ചന്ദ്രോപരിതലത്തിൽ റോവർ നടത്തേണ്ട ശാസ്ത്രീയമായ പരീക്ഷണങ്ങളാണ്. അത് നടന്നു വരികയാണെന്നും അതിനായി പേയ്ലോഡുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രോ പോസ്റ്റിൽ അറിയിച്ചു.
റോവർ ചന്ദ്രോപരിതലത്തിൽ ചലിക്കുന്ന വീഡിയോ ഇസ്രോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം ലക്ഷ്യങ്ങൾ പുർത്തിയാക്കുന്നതായി അറിയിച്ചുകൊണ്ടുള്ള വിവരം ഇസ്രോ പങ്കുവെച്ചത്. 14 ദിവസം മാത്രമാണ് ചന്ദ്രയാൻ പ്രവർത്തിക്കുകയുള്ളൂ. അതിനുള്ളിൽ ദൗത്യങ്ങൾ പുർത്തിയാക്കാൻ സാധിക്കണം. നിലവിൽ മൂന്നിൽ രണ്ട് ലക്ഷ്യങ്ങൾ പുർത്തിയാക്കി എന്ന വാർത്ത ശുഭസൂചകമായാണ് ഇസ്രോ കാണുന്നത്.
Chandrayaan-3 Mission:
Of the 3⃣ mission objectives,
🔸Demonstration of a Safe and Soft Landing on the Lunar Surface is accomplished☑️
🔸Demonstration of Rover roving on the moon is accomplished☑️
🔸Conducting in-situ scientific experiments is underway. All payloads are…
— ISRO (@isro) August 26, 2023
Comments