8 മണിക്കൂർ ജോലി, നല്ല ശമ്പളം ഇതൊക്കെ ഏതൊരാളുടെയും സ്വപ്‌നമാണ്. എന്നാൽ 8 മണിക്കൂർ പ്രാണികളുടെ കടിയേറ്റ് ജോലിചെയ്യാൻ നിങ്ങൾ തയ്യാറാണോ? അതെന്ത് ജോലിയെന്നാവും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. പറയാം..
പ്രാണികളുടെ കടിയേൽക്കാതിരിക്കാൻ പലതരം റിപ്പല്ലെന്റുകൾ നമ്മൾ ശരീരത്തിൽ പുരട്ടാറുണ്ട്. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണെന്നറിയാൻ മനുഷ്യരെ നേരിട്ടുപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് ഒരു കമ്പനി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിപ്പല്ലന്റ് കമ്പനിയാണ് ഇത്തരത്തിലൊരു പരീക്ഷണത്തിനൊരുങ്ങുന്നത്. ഈ പരീക്ഷണത്തിനായി 10 ഉദ്യോഗാർത്ഥികളെയാണ് ഇവർക്കാവശ്യം.
എട്ടു മണിക്കൂർ നിന്നനിൽപ്പിൽ പ്രാണികളുടെ കടികൊള്ളുന്നതാണ് ജോലി. ഇതിനായി നല്ല ശമ്പളവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊതുകിനോട് സമാനമായതും എന്നാൽ തീരെ ചെറുതുമായ പ്രാണികളെ തുരത്താനുള്ള ഉത്പന്നമാണ് കമ്പനിയുടെ ലക്ഷ്യം. പ്രാണികൾ ധാരാളമുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് ഒരു കൈയ്യിൽ റിപ്പല്ലെന്റ് തേച്ചും, മറ്റേ കൈയ്യിൽ തേക്കാതെയും 8 മണിക്കൂർ ചിലവിടണം. റിപ്പല്ലെന്റ് പുരട്ടിയ കൈയ്യിലും അല്ലാത്ത കൈയ്യിലും കടിക്കാൻ എത്തുന്ന പ്രാണികളുടെ എണ്ണം കണക്കാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രാണികളുടെ കടിയേൽക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ലാത്തതിനാൽ ഈ ജോലി ഏറ്റെടുക്കാൻ ആരും വരാത്തതിനെ തുടർന്ന് വിശദീകരണവുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പ്രാണികൾ കടിക്കുന്നതിനു മുമ്പ് ത്വക്കിനടുത്തെത്തി അൽപ്പ സമയം ചുറ്റിത്തിരിയുമെന്നും ആ സമയം കമ്പനിയിലെ ജീവനക്കാർ അവയെ പിടികൂടി നീക്കം ചെയ്യുമെന്നുമാണ് കമ്പനിയുടെ വാദം. അതിനാൽ വളരെ കുറച്ച് പ്രാണികളുടെ കടിയേ ഏൽക്കേണ്ടതായി വരുന്നുള്ളൂവെന്നും കമ്പനി പറയുന്നു.
പർവ്വതാരോഹകർ, ക്യാപിംഗിനായി എത്തുന്ന വിനോദ സഞ്ചാരികൾ എന്നിവർക്ക് പ്രാണികളുടെ ആക്രമണം ഉയർന്ന തോതിൽ ഏൽക്കുന്നതിനാൽ പലരും ഇത്തരം കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു മലയോര പ്രദേശത്ത് എത്തിയ വിനോദ സഞ്ചാരിയെ കൂട്ടമായി പ്രാണികൾ ആക്രമിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇത്തരം റിപ്പെല്ലുകൾ വിപണിയിൽ പുറത്തിറക്കാൻ കമ്പനി തീരുമാനിച്ചത്. ഇത് വിനോദ സഞ്ചാരികൾക്ക് ഒരു സഹായമാകുമെന്നാണ് കമ്പനിയുടെ വാദം.
View this post on Instagram
“>
















Comments