സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ വ്യത്യസ്തമായ ഓണാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരുവാതിര കളിയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. പുരുഷന്മാരായിട്ടുള്ള ഉദ്യോഗസ്ഥർ സ്ത്രീ വേഷത്തിലെത്തിയാണ് തിരുവാതിര അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര കളി. സബ് ഇൻസ്പെക്ടർമാരും എഎസ്‌ഐ മാരും ഉൾപ്പെടെ ഒൻപതംഗ സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. ഞൊറിഞ്ഞുടുത്ത്, കൂളിംഗ് ഗ്ലാസ് ധരിച്ച് പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ കലാവിരുന്ന് അക്ഷരാർത്ഥത്തിൽ ഓണാഘോഷത്തെ കളർഫുൾ ആക്കുകയായിരുന്നു.
വേച്ചായിരിക്കുന്നു കേട്ടോ…. #KeralaPolice pic.twitter.com/CvysYUaqg6
— ആർത്തവ കമ്മി (@po10comrade) August 27, 2023
പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് ചിക്കനും കപ്പയും പാകം ചെയ്ത് കഴിച്ചത് വിവാദമായിരുന്നു. പാകം ചെയ്യുന്നതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥർ ചേർന്ന് കപ്പയും ചിക്കനും പാകം ചെയ്യുകയും ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു.
















Comments