ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എറിഞ്ഞിട്ട ഇന്ത്യന്‍ താരത്തിന് ലഭിക്കുക വമ്പന്‍ സമ്മാനത്തുക.തന്റെ രണ്ടാം ശ്രമത്തിലാണ് ഇന്ത്യയുടെ അഭിമാന താരം സ്വര്‍ണത്തിന് വേണ്ടിയുള്ള ദൂരം പിന്നിട്ടത്. 88.17 മീറ്റര്‍ ദൂരം താണ്ടിയാണ് താരം ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ചതും ഭാരതീയരുടെ സ്വപ്നം സാക്ഷാത്കരിച്ചതും.
വെള്ളിമെഡല്‍ ജേതാവും പാകിസ്താന് താരവുമായ അര്‍ഷദ് നദീം 87.82 മീറ്റര്‍ പിന്നിട്ടാണ് രണ്ടാം സ്ഥാനം നേടിയത്. ഇപ്പോള്‍ മെഡല്‍ ജേതാക്കള്‍ക്ക് ലഭിക്കുന്ന തുക എത്രയെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വര്‍ണം നേടിയ നീരജ് ചോപ്രയ്ക്ക് ഏകദേശം 58 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.രണ്ടാമതെത്തിയ പാക് താരത്തിന് ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നതിന്റെ പകുതിയോളം രൂപ മാത്രമേ ലഭിക്കുകയുള്ളു. ഇത് ഏകദേശം 29 ലക്ഷം രൂപയാണ്.
Comments