ചന്ദ്രയാൻ-3 ദൗത്യത്തിൽ താൻ അതീവ സന്തോവാനാണെന്ന് കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ചന്ദ്രയാൻ വിജയത്തിൽ താൻ ആവേശത്തിലാണെന്നും സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിജയകരമായ ചന്ദ്രയാൻ-3 ലാൻഡിംഗിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവെ പാശ്ചാത്യ രാജ്യങ്ങൾ സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടതായി പരിഗണിക്കുന്നില്ലെന്നും എന്നാൽ ഇത് ഇന്ത്യൻ സ്ത്രീകളുടെയും ഇന്ത്യൻ ശാസ്ത്രത്തിന്റെയും മഹത്തായ വിജയമാണ്. നിരവധി പൊരായ്മകൾ ഉണ്ടായിരുന്നിട്ടും അനുഭവങ്ങളിൽ പിന്നിലായിരുന്നിട്ടും രാജ്യം ഇന്ന് സ്വയം പര്യപ്തമായി മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈവ ശാസ്ത്രമായാലും ബഹിരാകാശ ശാസ്ത്രമായാലും സമുദ്ര ശാസ്ത്രമായാലും പതിറ്റാണ്ടുകൾക്ക് മുമ്പ് പരിഗണിക്കുക പോലും ചെയ്യാതിരുന്ന രാജ്യം ഇന്ന് ഒരു മുൻനിര ശക്തിയായി മാറി. ഇന്ന് ലോകത്തിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് ഭാരതം. ഇന്ന് ഇന്ത്യ ലോകഭൂപടത്തിൽ ഇടംപിടിക്കാൻ കാരണം നമ്മുടെ വനിതാ ശാസ്ത്രജ്ഞരാണെന്നും അദ്ദേഹം പറഞ്ഞു.
Comments