കറാച്ചി: തോഷാഖാന കേസിലെ ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ റദ്ദ് ചെയ്ത് ഇസ്ലാമാബാദ് ഹൈക്കോടതി. ഇമ്രാൻഖാനെ ഇന്ന് തന്നെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി. ഇമ്രാന്റെ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ വിധി.
നിലവിൽ പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് ഇമ്രാൻ. 2018- 2022 കാലയാളവിൽ പ്രധാനമന്ത്രിയായിരിക്കെ അധികാര പദവി ദുരൂപയോഗം ചെയ്ത് അഴിമതി നടത്തിയെന്നതാണ് ഇമ്രാൻ ഖാനെതിരെയുള്ള കേസ്. വിദേശ സന്ദർശനത്തിനിടെ ലഭിച്ച സമ്മാനങ്ങൾ ഇമ്രാൻ ഖാൻ മറിച്ചുവിൽക്കുകയായിരുന്നു. 140 മില്യണിലധികം വിലമതിയ്ക്കുന്ന വസ്തുക്കളാണ് മറിച്ച് വിറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
2022 ഏപ്രിലിൽ നടന്ന അവിശ്വാസ വോട്ടെടുപ്പിൽ അധികാരത്തിൽ നിന്ന് പുറത്താക്കിയതു പിന്നാലെയാണ് അഴിമതി, രാജ്യവിരുദ്ധം എന്നീ കേസുകളുടെ അടിസ്ഥാനത്തിൽ ഇമ്രാനെ അറസ്റ്റ് ചെയ്തത്. മേയ് 9 നാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന് മെയ് മാസത്തിൽ വ്യാപക പ്രതിഷേധങ്ങളാണ് പാകിസ്താനിൽ അരഞ്ഞേറിയത്. സംഘർഷത്തെ തുടർന്ന്, ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കൽ അടക്കം 150-ലധികം കേസുകൾ ഖാനെതിരേ ചുമത്തിയിട്ടുണ്ട്.
Comments