ചന്ദ്രനിൽ ഓക്സിജൻ, സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ മൂന്ന്. റോവറിലെ ശാസ്ത്ര ഉപകരണമായ LIBS ആണ് കണ്ടെത്തൽ നടത്തിയത്. ഇതിന് പുറമെ കാൽസ്യം, അലുമിനിയം, ക്രോമിയം, മഗ്നീഷ്യം, ടൈറ്റാനിയം, സിലിക്കൺ എന്നീ മൂലകങ്ങളുടെ സാന്നിധ്യവും ഉപകരണം കണ്ടെത്തിയിട്ടുണ്ട്.
ആദ്യമായാണ് ഒരു രാജ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തുന്നത്. ഹൈഡ്രജനെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണെന്ന് ഐഎസ്ആർഒ അറിയിച്ചു. മൂലകങ്ങളുടെ സാന്നിധ്യം കാണിച്ചുള്ള ചിത്രങ്ങൾ എക്സിലൂടെയാണ് ഐഎസ്ആർഒ പങ്കുവെച്ചിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്രോയിലെ ഇലക്ട്രോ ഒപ്റ്റിക്സ് ലബോറട്ടറിയാണ് LIBS എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
Chandrayaan-3 Mission:
In-situ scientific experiments continue …..
Laser-Induced Breakdown Spectroscope (LIBS) instrument onboard the Rover unambiguously confirms the presence of Sulphur (S) in the lunar surface near the south pole, through first-ever in-situ measurements.… pic.twitter.com/vDQmByWcSL
— ISRO (@isro) August 29, 2023
“>
Comments