"ഇൻഡി സഖ്യം തോറ്റാൽ, കാരണം തമ്മിലടി; ഡിഎംകെ പല അഡ്ജസ്റ്റ്മെന്റിനും തയ്യാറായി"; 'മഹാസഖ്യ'ത്തിലെ അനൈക്യത്തെ പഴിച്ച് ആർ.എസ് ഭാരതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഇൻഡി സഖ്യം തോറ്റാൽ, കാരണം തമ്മിലടി; ഡിഎംകെ പല അഡ്ജസ്റ്റ്മെന്റിനും തയ്യാറായി”; ‘മഹാസഖ്യ’ത്തിലെ അനൈക്യത്തെ പഴിച്ച് ആർ.എസ് ഭാരതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 04:59 pm IST
Facebook
Twitter
WhatsAppTelegram

രാജ്യം വിധിയെഴുതി, എക്സിറ്റ് പോളുകൾക്ക് പിന്നാലെ ചൂടുപിടിച്ച ചർച്ചകളാണ് എങ്ങുമുയരുന്നത്. എല്ലാ അവകാശവാദങ്ങളുടെയും കാലാവധി ജൂൺ നാല് വരെ മാത്രം. പ്രധാനമന്ത്രി പദത്തിൽ നിന്ന് നരേന്ദ്രമോദിയെ താഴെയിറക്കാൻ, ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ, പരസ്പരവൈര്യങ്ങൾക്ക് താത്കാലിക വിരാമമിട്ട് ഒന്നിച്ചിറങ്ങിയ ഇൻഡി മുന്നണിയുടെ പോരാട്ടത്തിന്റെ ഫലമറിയുന്ന ദിനം കൂടിയാണ് ജൂൺ നാല്. ഒന്നിച്ച് പൊരുതിയെന്ന ​വാദങ്ങൾ എത്രമാത്രം കഴമ്പുണ്ട്? ഐക്യം കെട്ടിപ്പടുക്കുന്നതിൽ പ്രതിപക്ഷ സഖ്യത്തിന് എത്രമാത്രം പാളി? പരാജയമാണ് കാത്തിരിക്കുന്നതെങ്കിൽ അതിലേക്ക് നയിച്ചത് ഇൻഡി മുന്നണിയിലെ തമ്മിലടിയോ? ഇതിന് മറുപടി നൽകുകയാണ് ഇൻഡി സഖ്യത്തിന്റെ ഭാഗമായ ഡിഎംകെ നേതാവ്  ആർ.എസ് ഭാരതി.

ഏതെങ്കിലും കാരണവശാൽ ഇൻഡി മുന്നണിക്ക് അനുകൂലമായ ജനവിധിയുണ്ടായില്ലെങ്കിൽ അതിനുള്ള കാരണം സഖ്യത്തിലെ നേതാക്കൾ തമ്മിലുള്ള അസ്വാരസ്യവും അനൈക്യവും തമ്മിലടിയും തന്നെയാകുമെന്ന് ഡിഎംകെ ഓർ​ഗനൈസി​ഗ് സെക്രട്ടറിയായ ആർഎസ് ഭാരതി പ്രതികരിച്ചു.

വിയോജിപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും സഖ്യത്തിന് വേണ്ടി നിരവധി ക്രമീകരണങ്ങൾ നടത്തിയാണ് ഡിഎംകെ മുന്നോട്ട് പോയത്. 2019ൽ 24 ഇടത്ത് മത്സരിച്ച പാർട്ടി, ഇത്തവണ 21 മണ്ഡലങ്ങളിൽ മാത്രമാണ് ജനവിധി തേടിയത് എന്നുള്ളത് പോലും ഈ അഡ്ജസ്റ്റ്മെന്റിന്റെ ഭാ​ഗമായിട്ടായിരുന്നു. എന്തെങ്കിലും കാരണവശാൽ ഫലം അനുകൂലമായില്ലെങ്കിൽ അതിലേക്ക് നയിച്ചത് ഇതുപോലെ അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാതിരുന്ന ഇൻഡി നേതാക്കളാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബം​ഗാളും കേരളവുമെന്നും ഭാരതി ചൂണ്ടിക്കാട്ടി.

ഇരുസംസ്ഥാനങ്ങളിലും ഇൻഡി സഖ്യത്തിൽ തമ്മിലടികളുണ്ടായിരുന്നു. കേരളത്തിന് പുറത്ത് തോളിൽ കയ്യിട്ട കോൺ​ഗ്രസും സിപിഎമ്മും കേരളത്തിനകത്ത് പോരടിക്കുന്ന തരത്തിലാണ് പെരുമാറിയത്. ബം​ഗാളിൽ ഇൻഡി മുന്നണിയുടെ ഭാ​ഗമാകാൻ തയ്യാറാകാതെ മമതയുടെ തൃണമൂൽ ഒറ്റയ്‌ക്ക് മത്സരിക്കുകയും ചെയ്തു. ഈ സാഹചര്യത്തെയാണ് ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടിയത്. മൂന്നാം എൻഡിഎ സർക്കാർ തന്നെ അധികാരത്തിൽ വരുമെന്നും അതിനെ തടയാൻ ഇൻഡി സഖ്യത്തിന് കഴിഞ്ഞില്ലെന്നുമുള്ള സൂചന കൂടിയാണ് ആർഎസ് ഭാരതിയുടെ വാക്കുകളിൽ നിഴലിച്ചത്.

Tags: dmkIndiaINDI AllianceRS Bharathi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies