ന്യൂഡൽഹി: കെനിയയ്‌ക്ക് 15 പാരച്യൂട്ടുകൾ സമ്മാനിച്ച് ഇന്ത്യ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് കെനിയൻ പ്രതിരോധ ക്യാബിനറ്റ് സെക്രട്ടറി ഏഡൻ ബാരെ ഡ്യുവാൽ. ഗോവ ഷിപ്പ്യാർഡ് ലിമിറ്റഡും കെനിയ ഷിപ്പ്യാർഡ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തിൽ ഇരുനേതാക്കളും ഒപ്പുവെച്ചു. ഇന്ത്യ കെനിയ പ്രതിരോധ ബന്ധത്തിന് ഉന്നൽ നൽകുന്നതാണ് തീരുമാനം. രാജ്നാഥ് സിംഗും പ്രതിരോധ ക്യാബിനറ്റ് സെക്രട്ടറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം സ്വീകരിച്ചത്. സന്ദർശനത്തിന് പിന്നാലെ 15 ജോഡി ഉയർന്ന നിലവാരമുള്ള പാരച്യൂട്ടുകൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അദ്ദേഹത്തിന് സമ്മാനിച്ചു. ഇന്ത്യൻ മഹാസമുദ്രതിർത്തിയിലെ സംയുക്ത പരിശീലനം, സമുദ്ര സുരക്ഷാ ശ്രമങ്ങൾക്ക് കൂട്ടായ പ്രവർത്തനം എന്നീ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ജി 20യിലെ ആഫ്രിക്കൻ യൂണിയന്റെ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച പരിഗണനയെ തുടർന്നാണ് സന്ദർശനം.
കെനിയയിൽ വിപുലമായ സിടി സ്‌കാൻ സൗകര്യം സ്ഥാപിക്കുന്നതിന് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-കെനിയ പ്രതിരോധ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും തന്ത്രപരമായ സഹകരണത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിലും ചർച്ചകൾ കേന്ദ്രീകരിച്ചു. ഇന്ത്യ-കെനിയ പ്രതിരോധ പങ്കാളിത്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നതിനാണ് കൂടിക്കാഴ്ചയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. കപ്പൽ നിർമാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കാനും രൂപകൽപനയിലും നിർമാണത്തിലും സഹകരണം സുഗമമാക്കാനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. തന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ ശേഷിയെക്കുറിച്ച് കൂടുതൽ അറിയാനായി കെനിയൻ പ്രതിരോധ ക്യാബിനറ്റ് സെക്രട്ടറി ഗോവയിലെയും ബെംഗളൂരുവിലെയും ഇന്ത്യൻ കപ്പൽശാലകളിലും പ്രതിരോധ വ്യവസായങ്ങളിലും പര്യടനം നടത്തും.
കൂടിക്കാഴ്ചയിൽ, സ്വകാര്യ മേഖല ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തെ ഡ്യുവൽ പ്രശംസിക്കുകയും കെനിയൻ സേനയ്‌ക്ക് വേണ്ടി ഇന്ത്യയ്‌ക്ക് സഹായിക്കാൻ സാധിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞതായി അദ്ദേഹം ഡ്യുവൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Comments