ദുമ്രി ; എഐഎംഐഎം ദേശീയ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ യോഗത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ .ജാർഖണ്ഡ് ദുമ്രി നിയമസഭാ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു ഒവൈസി യോഗം വിളിച്ചു ചേർത്തത് . ഒവൈസിയുടെ പ്രസംഗം കേൾക്കാൻ എത്തിയ അനുയായികളാണ് മുദ്രാവാക്യങ്ങൾ ഉയർത്തിയത് . സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് എസ്പി അറിയിച്ചു.
എന്നാൽ, യോഗത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ആരാണെന്ന് പരിശോധിച്ചുവരികയാണ് . സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. സംഭവത്തെ അപലപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി . കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു .സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ദുമ്രി എസ്ഡിഎം ഷഹ്സാദും ഗിരിദിഹ് എസ്പി ദീപക് ശർമ്മയും പറഞ്ഞു.
Comments