പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് സഹോദരികളായ മൂന്നുപേർ കുളത്തിൽ മുങ്ങി മരിച്ചു. അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റിൻഷി (18), റമീഷ (23), നിഷിത (26)എന്നിവരാണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ഒരാൾ കുളത്തിൽ മുങ്ങിത്താണു. രക്ഷിക്കാനായി മറ്റുരണ്ടുപേരും ശ്രമിച്ചെങ്കിലും ഇവരും മുങ്ങിത്താണു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ മൂവരെയും കരയിലേക്ക് എത്തിച്ച്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അവധിക്ക് സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു റമീഷയും നാഷിദയും. റഹ്മാനാണ് റമീഷയുടെ ഭർത്താവ്. ഷാഫിയാണ് നാഷിദയുടെ ഭർത്താവ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ സംസ്കരിക്കും.
Comments