കോട്ടയം: അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പുതുപ്പള്ളിയിൽ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ സിപിഎമ്മിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു. അഴിമതിയിൽ മുന്നിട്ടു നിന്നിരുന്ന കോൺഗ്രസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിൽ സിപിഎം കടത്തിവെട്ടിയെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറി. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു.
പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ പ്രചാരണത്തിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുമായി സംവദിച്ച ശേഷം പുതുപ്പള്ളി നിയോജക മണ്ഡലം അയർക്കുന്നം 10-ാം ബൂത്തിന്റെ കുടുംബ സംഗമവും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു.
Comments