മുംബൈ: ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാത്തിരിക്കുന്നത് ശോഭനമായ ഭാവിയാണെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിംഗ് ഓഫീസറുമായ ആശിഷ് ചൗഹാൻ.ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്. മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 7.8 ശതമാനമായി മാറിയതൊടെ കൂടുതൽ മഹത്തായ ഭാവിയാണ് രാജ്യത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
2023- 24 സാമ്പത്തിക വർഷത്തെ ആദ്യ പാദ ജിഡിപി കണക്കുകൾ അടിസ്ഥാനമാക്കിയാണ് ആശിഷ് ചൗഹാന്റെ പ്രതീകരണം. ‘ജിഡിപി വളർച്ചാ നിരക്ക് 7.8 ശതമാനമായി ഉയർന്നു, ഇത് അതിശയകരമായ വളർച്ചാ നിരക്കാണ്. ഇതോടെ ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി മാറി’. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എൻഎസ്ഇ സിഇഒ പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ-ജൂൺ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനമാണ്. ലോകത്തിലെ വലിയ സമ്പദ്വ്യവസ്ഥകളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2022-23 ആദ്യപാദത്തിൽ 37.44 ലക്ഷം കോടി രൂപയായിരുന്നു രാജ്യത്തിന്റെ ആകെ ജിഡിപി. 2023-24 ഇത് 40.37 ലക്ഷം കോടിയായി വർദ്ധിച്ചു. അതേസമയം ചൈന 6.3 ശതമാനം വളർച്ച മാത്രമാണ് കൈവരിച്ചത്.
ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കാർഷിക മേഖല 3.5 ശതമാനം വളർച്ച രേഖപ്പെടുത്തി, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇത് 2.4 ശതമാനമായിരുന്നു.
Comments