തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ ഉണ്ടായിരിക്കുമെന്നാണ് സൂചന. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും എസ്ഡിപിഐ അറിയിച്ചു. ഇതിനായി പി എഫ് ഐ ശക്തികേന്ദ്രങ്ങളിൽ സംഘടനാ രൂപീകരണത്തിനായി യോഗങ്ങളും ചേർന്നു. പുതിയ സംഘടനയുടെ നീക്കങ്ങൾ ഐ ബി നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ വർഷമാണ് പിഎഫ്ഐക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത്. അഞ്ച് വര്‍ഷ കാലയളവിലേക്കാണ് സംഘടനയെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിൽ ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ചാൽ കുറ്റകരമാണ്. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീവ്രവാദ സംഘടനയായ പിഎഫ്എയെ നിരോധിച്ചത്.
കേന്ദ്ര ഏജന്‍സികളായ ഇഇഡിയുടെയും എൻഐഎയുടെയും രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സംഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. പിഎഫ്ഐ-യ്ക്ക് നിരോധനം ഏർപ്പെടുത്തി ഒരു വർഷം ആകുന്നതിനിടയിലാണ് ഭീകരവാദത്തിന് മറയൊരുക്കാൻ പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ രംഗത്ത് എത്തിയിരിക്കുന്നത്.
Comments