ശ്രീഹരിക്കോട്ട: സൗര രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് കുതിച്ച് ഭാരതം. ആദിത്യ എൽ-1 വഹിച്ചുകൊണ്ട് പിഎസഎൽവി സി 57 -നാണ് ബഹിരാകാശത്തേക്ക് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിൽ നിന്നും രാവിലെ 11.50നായിരുന്നു വിക്ഷേപണം. പിഎസ്എൽവി സി 57 റോക്കറ്റാണ് ആദിത്യ എൽ-1 ദൗത്യവുമായി കുതിച്ചുയർന്നത്.
സൂര്യനെക്കുറിച്ച് പഠിക്കാനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ൽ ഉപഗ്രഹത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇവയെല്ലാം തന്നെ വേർപ്പെട്ടിരുന്നു. 4 ഘട്ടങ്ങളായിരുന്നു വിക്ഷേപണത്തിനുണ്ടായിരുന്നത്. അതിൽ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കി. വിക്ഷേപണം നിലവിൽ 4-ാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
നാല് മാസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. ആദിത്യ-എൽ1 ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ എൽ-1 പോയിന്റിലാണ് നിൽക്കുക. ഈ പോയിന്റിൽ സുര്യനും പേടകത്തിനുമിടയിൽ മറ്റ് തടസ്സങ്ങ ഉണ്ടാകില്ല.
ഭൂമിയുടെയും സൂര്യന്റെയും കാന്തികവലയം തുല്യമാകുന്ന പോയിന്റാണ് എൽ1. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഒരു ശതമാനമാണ് പേടകം എത്തുന്ന പോയിന്റ്. ആദിത്യ എൽ-1 സൂര്യന്റെ ബാഹ്യ അന്തരീക്ഷത്തെക്കുറിച്ചാണ് പഠിക്കുന്നത്. സൂര്യൻ എന്നത് വലിയ ഒരു വാതകഗോളമാണ്. ചാന്ദ്ര ദൗത്യം പോലെ ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ സൂര്യന് അടുത്തേക്ക് പോകുകയോ ചെയ്യില്ല.
Comments