ലോകം കീഴടക്കാനൊരുങ്ങി ആപ്പിൾ. 2023-ൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമ്മാതാക്കളായി മാറിയേക്കുമെന്നാണ് പ്രവചനം. ആപ്പിൾ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പ്രവചനങ്ങൾ നടത്തി ശ്രദ്ധയേനായ അനലിസ്റ്റായ മിംഗ്-ചി കുവോ ആണ് പ്രവചനം നടത്തിയിരിക്കുന്നത്.
നിലവിൽ സ്മാർട്‌ഫോൺ വിപണിയിൽ മുൻ നിരയിൽ നിൽക്കുന്ന സാംസംഗിനെ പിന്തള്ളുമെന്നാണ് പ്രവചനം. ആഗോള ചിപ്പ് ക്ഷാമത്തിന്റെ ഫലമായി സാംസംഗിന്റെ വിൽപ്പന 22 കോടി മാത്രമായി ചുരുങ്ങാനും സാദ്ധ്യത കാണുന്നതായി മിംഗ്-ചി കുവോ പറയുന്നു. 2023-ൽ 22 കോടിക്കും 25 കോടിക്കും ഇടയിൽ ഐഫോൺ യൂണിറ്റുകൾ ആപ്പിൾ വിൽപന നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 2024-ലും ആപ്പിൾ ആധിപത്യം തുടരുമെന്നാണ് വിവരം.
സെപ്റ്റംബർ 12-ന് ഐഫോണിന്റെ പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിൾ. ബാറ്ററി, ക്യാമറ എന്നിവയുൾപ്പെടെ വലിയ മാറ്റങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പുത്തൻ മോഡൽ വിപണി കീഴടക്കാനെത്തുന്നതോടെ വൻ മാറ്റങ്ങൾ സ്മാർട് ഫോൺ വിപണിയിൽ സംഭവിക്കുമെന്നാണ് കരുതുന്നത്. ഒരു ദശബ്ദമായി ആഗോള വിപണിയിലെ സാംസംഗിന്റെ മേധാവിത്വമാണ് ആപ്പിൾ മറികടക്കാനൊരുങ്ങുന്നത്.
Comments