നാല് വർഷത്തിനിടയിൽ അസം റൈഫിൾസ് പിടികൂടിയത് 4,267 കോടി രൂപയുടെ മയക്കുമരുന്ന്; നല്ലൊരു പങ്കും പിടിച്ചെടുത്തത് ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്നുമെന്ന് ഡയറക്ടർ ജനറൽ പി.സി നായർ

Published by
Janam Web Desk

ന്യൂഡൽഹി; അസം റൈഫിൾസ് കഴിഞ്ഞ നാല് വർഷത്തിനിടെ് 4,300 ഓളം കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി അസം റൈഫിൾസ് ഡയറക്ടർ ജനറൽ പി.സി.നായർ .രാജ്യത്തിന്റെ അതിർത്തി സംരക്ഷകരായ അസം റൈഫിൾസ് മയക്കുമരുന്ന് കടത്തിനും ആയുധ കടത്തിനുമെതിരെ ശക്തതമായ നടപടിയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ 4,267 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പ്രധാനമായും പിടിച്ചെടുക്കുന്നത്.
ഈ വർഷം 1,135 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ഡിജി വ്യക്തമാക്കി. 2020-ൽ 875 കോടി, 2021-ൽ 1,402 കോടി, 2022-ൽ 855 കോടി രൂപയുടെ ലഹരിയും സേന പിടികൂടി.

കഴിഞ്ഞ 2-3 വർഷത്തിനുള്ളിൽ നിരവധി അത്യാധുനിക ഉപകരണങ്ങൾ അസം റൈഫിൾസിൻരെ ഭാഗമായി. തെർമൽ ഇമേജർ, നൈറ്റ് വിഷൻ ഉപകരണങ്ങൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ലൈറ്റ് ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റുകൾ, ഡ്രോണുകൾ, മൈൻ പ്രൊട്ടക്ഷൻ വാഹനങ്ങൾ എന്നിവ അതിൽ ചിലതാണ്. റൈഫിൾസിലെ 45 വനിതാ സൈനികർ നിലവിൽ സുഡാനിലും കോംഗോയിലും യുഎൻ ദൗത്യസേനയുടെ ഭാഗമാണ്. ഞങ്ങളുടെ രണ്ട് ബറ്റാലിയനുകളും ജമ്മു കേന്ദ്രത്തിലാണ്. ഇവിടെ വനിത സൈനികർ സ്തുത്യാർഹമായ സേവനാണ് അനുഷ്ഠിക്കുന്നത്. ജമ്മുവിലെ നുഴഞ്ഞുകയറ്റ ഭീഷണി ഉള്ള മേഖലകളിലടക്കം അവർ പ്രവർത്തിക്കുന്നതായി പിസി നായർ കൂട്ടിച്ചേർത്തു.

Share
Leave a Comment