ഇൻസ്റ്റഗ്രാം, റീലുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഡെവലപ്പർ അലസ്സാൻഡ്രോ പാലൂസി പകർത്തിയ സ്ക്രീൻഷോട്ടുകളിലൂടെയാണ് ഈ വിവരം പുറത്തറിയിച്ചത്. മെറ്റ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
#Instagram is working on the ability to create #Reels up to 10 minutes long 👀 pic.twitter.com/jQTUM9fPsM
— Alessandro Paluzzi (@alex193a) August 30, 2023
“>
ടിക് ടോക്കിനോടും യൂട്യൂബിനോടും മത്സരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് സൂചന. ട്വിറ്ററിലാണ് അപ്ഡേറ്റിന്റെ സ്ക്രീൻഷോട്ടുകൾ അലസ്സാൻഡ്രോ പാലൂസി പങ്കുവച്ചത്. പുത്തൻ ഓപ്ഷൻ വരുന്നതോടെ കൂടുതൽ ദൈർഘ്യമുള്ള ബ്യൂട്ടി ട്യൂട്ടോറിയലുകളും വിനോദ വിജ്ഞാന വീഡിയോകളും സൃഷ്ടാക്കൾക്ക് പോസ്റ്റ് ചെയ്യാൻ കഴിയും.
Comments