സൂര്യതേജസോടെ ആദിത്യ കുതിച്ചുയർന്നപ്പോൾ ഭാരത് മാതാ കീ ജയ് മുഴക്കി നൂറ് കണക്കിന് ഭാരതീയർ . ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ-എൽ1 വിക്ഷേപിച്ചത്. പിഎസ്എൽവി റോക്കറ്റ് കുതിച്ചുയരുന്നത് കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ശ്രീഹരിക്കോട്ടയിലെത്തിയിരുന്നു. ‘ഭാരത് മാതാ കീ ജയ്’ മുഴക്കിയാണ് ജനക്കൂട്ടം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
നാസയും മറ്റും പോലെയുള്ള ബഹിരാകാശ ഏജൻസികൾക്ക് നമ്മൾ മത്സരം നൽകുന്നുവെന്നത് അതിശയകരമായ ഒരു വികാരമാണ്. ഞങ്ങൾ ശരിക്കും ആവേശത്തിലാണെന്നാണ് കാണാൻ എത്തിയവരിൽ ചിലർ പറഞ്ഞത് . ഞങ്ങൾ അത് കാണാൻ മുംബൈയിൽ നിന്ന് വന്നതാണ്. ഞങ്ങൾക്ക് ഇത് മറക്കാനാവാത്ത നിമിഷമായിരുന്നു- കാഴ്‌ച്ചക്കാരിൽ ചിലർ പറയുന്നു .
സൂര്യനെക്കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമാണ് ആദിത്യ-എൽ1. 125 ദിവസത്തിനുള്ളിൽ ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച ശേഷം, ബഹിരാകാശ പേടകം, സൂര്യനോട് ഏറ്റവും അടുത്തുള്ളതായി കണക്കാക്കപ്പെടുന്ന ലഗ്രാൻജിയൻ പോയിന്റ് എൽ 1 ന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തും.
Comments