ന്യൂഡൽഹി: ഹിന്ദുമതത്തെ തകർക്കണമെന്ന് ആഹ്വാനം ചെയ്ത ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പോലീസിൽ പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് തമിഴ്നാട് കായിക മന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുന്ന തരത്തൽ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ഹിന്ദുമതത്തെ അധിക്ഷേപിക്കുന്ന തരത്തിലൂള്ള പരാമർശമാണ് തമിഴ്നാട് മന്ത്രി സഭാംഗം കൂടിയായ പ്രതി നടത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസംഗം. ഉദയനിധി സ്റ്റാലി ശിക്ഷവാങ്ങി നൽകുന്നവരെ നിയമ പോരട്ടം നടത്തും. അദ്ദേഹത്തെ അഴിക്കുള്ളിലാക്കും. വാർത്താ ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ അഡ്വ.വിനീത് ജിൻഡാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. മലേറിയ, ഡെങ്കിപ്പനി, കൊറോണ എന്നിവയെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധർമ്മം ഉന്മൂലന സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി. ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചതിന് സംഘാടകർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം ആരംഭിച്ചത്. നിങ്ങൾ സനാതന ധർമ്മ വിരുദ്ധ സമ്മേളനമല്ല സനാതന ധർമ്മ ഉന്മൂലന സമ്മേളനമാണ് നടത്തിയിരിക്കുന്നത്. അതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സംഭവം വിവാദമായതിന് പിന്നാലെ താൻ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ച് ഉദയനിധി സ്റ്റാലിൻ രംഗത്തുവന്നു. സനാതന ധർമ്മം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനാലാണ് തനിക്ക് അങ്ങനെ പറയേണ്ടിവന്നതെന്നും പെരിയാർ അടക്കമുള്ളവരുടെ അഭിപ്രായവും ഇത് തന്നെയായിരുന്നു എന്നും ഉദനിധി സ്റ്റാലിൻ പറഞ്ഞു. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിന്റെ പേരിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും നേരിടാൻ തയ്യാറാണെന്നും ഉദയനിധി വ്യക്തമാക്കി.
Comments