തന്റെ പുതിയ ചിത്രമായ കുഷിയുടെ വിജയത്തിന് പിന്നാലെ തെലങ്കാനയിലെ യാദാദ്രി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ വിജയ് ദേവരകൊണ്ട. കുടുംബത്തിനും സഹപ്രവർത്തകർക്കും ഒപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങളും താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
My Family has been blessed this year with lots of love & Kushi ❤️
Visited the most beautiful Yadadri temple to offer our gratitude with our families.
When I was told of the powerful nature of the temple – I prayed for all of you 🥰
You all deserve utmost happiness and… pic.twitter.com/QLeCuCPHmz
— Vijay Deverakonda (@TheDeverakonda) September 3, 2023
കുഷി ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ക്ഷേത്രത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു വിജയിയുടെ ക്ഷേത്ര ദർശനം. പരമ്പരാഗത വേഷത്തിൽ എത്തിയ താരം ക്ഷേത്രത്തിലെ പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേർന്നു.
‘എന്റെ കുടുബം ഈ വർഷം സ്‌നേഹത്തിലും കുഷിയിലും ഒരുപാട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും മനോഹരമായ യാദാദ്രി ക്ഷേത്രം ഇന്ന് സന്ദർശിച്ചു. എനിക്കൊപ്പം നിന്ന നിങ്ങൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിച്ചു. നിങ്ങൾക്ക് എല്ലാവർക്കും വിജയം ആശംസിക്കുന്നു. എല്ലാവരോടും സ്‌നേഹം’- എന്നായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് കുഷി തിയറ്ററുകളിൽ എത്തിയത്. ഒരു മനോഹര പ്രണയകഥ പറയുന്ന ചിത്രം ഇതിനോടകം വൻ വിജയം നേടിക്കഴിഞ്ഞു. സാമന്തയാണ് ചിത്രത്തിലെ നായിക. ആദ്യദിനം തന്നെ ചിത്രം 16 കോടി കളക്ഷൻ നേടി. ചിത്രത്തിന്റെ ആദ്യം മുതലുള്ള അപ്‌ഡേഷനുകൾ വളരെ ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
Comments