തൃശൂർ: പീച്ചി ഡാമിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പീച്ചി റിസർവോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. പ്രദേശവാസികളായ നാല് പേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്.
നാല് പേരിൽ ഒരാൾ നീന്തി രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്കായി പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചിട്ടില്ല.
Comments