തിരുവനന്തപുരം: മുന്നാക്ക സമുദായ വികസവ കോര്‍പ്പറേഷന്‍ കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം. മുന്നണിയുമായി ചര്‍ച്ച ചെയ്യാതെ പുതിയ ചെയര്‍മാനെ നിയമിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി കെജി പ്രേംജിത്തിനെ ആണ് മാറ്റിയത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എം രാജഗോപാലന്‍ നായരാണ് പുതിയ ചെയര്‍മാന്‍.
പ്രേംജിത്തിനെ ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു നിയമിച്ചത്. ചര്‍ച്ച ഇല്ലാതെ ചെയര്‍മാനെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബിക്ക് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എ.ല്‍എ കെബി ഗണേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതാണ് പുതിയ ഏറ്റെടുക്കലിന് കാരണമെന്നാണ് വിവരം.
കഴിഞ്ഞ മാസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി കെ.ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. പത്തനാപുരം ബ്ലോക്കില്‍ 100 മീറ്റര്‍ റോഡ് പോലും ഈ വര്‍ഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ലെന്നും മുന്‍ മന്ത്രി ജി സുധാകരന്‍ സ്‌നേഹവും പരിഗണനയും നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments