ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനു മുന്നോടിയായി ഇന്ത്യൻ സംഘത്തിന്റെ ജഴ്‌സിയും പ്ലേയർ കിറ്റും പുറത്തിറക്കി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഇന്ത്യൻ ഒളിമ്പിക് അസോസ്സിയോഷൻ പ്രസിഡന്റ് പിടി. ഉഷ എന്നിവർ ചേർന്നാണ് ജഴ്‌സിയും കിറ്റും അനാച്ഛാദനം ചെയ്ത്.
#WATCH | Delhi: Union Sports Minister Anurag Thakur & Indian Olympic Association (IOA) president PT Usha unveil ceremonial dress and player kit for the Indian contingent for the Asian Games. pic.twitter.com/tk8fsSvjrX
— ANI (@ANI) September 5, 2023
“>
ഹോക്കി താരങ്ങളായ പി.ആർ ശ്രീജേഷും സവിത പുനിയയും ഔദ്യോഗിക വസ്ത്രമണിഞ്ഞ് വേദിയിലെത്തിയിരുന്നു. ചൈനയിലെ ഹാങ്ഷൗവിലാണ് ഏഷ്യൻ ഗെയിംസിനു വേദി ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുരുഷ്-വനിത ഹോക്കി ടീമുകളിലെ സ്‌ക്വാഡുകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ആകാശ്ദീപ് സിംഗ്, കാർത്തി സെൽവൻ എന്നിവരെ പുറത്താക്കിയാണ് ലളിത് ഉപാദ്ധ്യായ ടീമിലേക്ക് തിരിച്ചെത്തിയത്.
Comments