തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകൾ കാലാവസ്ഥ പ്രതികൂലമായതിനാൽ വൈകിയേക്കും. ചൈനയിൽ നിന്നും പുറപ്പെട്ട ആദ്യ കപ്പൽ ഒക്ടോബറിൽ വിഴിഞ്ഞത്ത് എത്തും. ആകെ അഞ്ച് കപ്പലുകളാണ് ചൈനയിൽ നിന്നും വിഴിഞ്ഞത്തേക്ക് എത്തിക്കുന്നത്. ചൈനയിൽ നിന്നും 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുന്നത്.
എന്നാൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി ചൈനയിൽ നിന്ന് 16 ക്രൈയിനുകൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ കപ്പലിനെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയുൾപ്പടെ വിഴിഞ്ഞത്തെത്തും. ഷാങ്ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണു ക്രെയിനുകൾ വാങ്ങുന്നത്.
ബെർത്തിൽ എത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നർ ഇറക്കി വയ്ക്കാനും കപ്പലിൽ കയറ്റാനും ഉപയോഗിക്കുന്ന വലിയ ക്രെയിനാണ് ‘ഷിപ് ടു ഷോർ. ക്രെയിനുകൾ ഉറപ്പിക്കാൻ കുറഞ്ഞത് 3 മാസമെങ്കിലും സമയമെടുക്കും. ക്രെയിനുകൾ പരിശോധിക്കുന്നതായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് പ്രതിനിധികൾ ചൈനയിലേക്ക് ഉടൻ സന്ദർശനം നടത്തും. സിഇഒക്കും അസി.മാനേജർക്കുമാണ് ചൈന സന്ദർശിക്കാനുള്ള അനുമതിയുള്ളത്.
Comments