ഇന്ത്യൻ സംസ്‌കാരത്തിന്റെ ആണിക്കല്ലാണ് ക്ഷേത്രങ്ങൾ. ലോകത്തിലെ ഏറ്റവും പഴക്കമേറിയ നാഗരികതകളിലൊന്നായി ഭാരതത്തെ കണക്കാക്കുന്നു. ഇന്ത്യയിൽ ഏകദേശം ഏഴ് ലക്ഷത്തോളം ക്ഷേത്രങ്ങളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഹൈന്ദവ പുരാണത്തിൽ പരാമർശിക്കുന്ന, ഇന്ത്യയുടെ ഭാഗമായ ക്ഷേത്രങ്ങളിൽ പലതും പാകിസ്താനിലാണ്. ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമായ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിതാ..
1) പഞ്ചമുഖി ഹമുമാൻ മന്ദിർ, കറാച്ചി
വിഭജനത്തിന് ശേഷം പാകിസ്താന്റെ ഭാഗമായി മാറിയ ക്ഷേത്രമാണിത്. വനവാസകാലത്ത് ശ്രീരാമൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദർശിച്ചുവെന്നാണ് വിശ്വാസം. പിന്നീട് പഞ്ചമുഖി ഹനുമാന്റെ പ്രതിമ പ്രദേശത്ത് നിന്ന് കുഴിച്ചെടുക്കുകയും അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. പഞ്ചമുഖി ഹനുമാൻ വിഗ്രഹത്തെ 11 അല്ലെങ്കിൽ 21 തവണ പ്രദക്ഷിണം ചെയ്യുന്നത് ഭക്തരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.
2) കടസ്രാജ് ശിവ മന്ദിർ, ചക്വൽ
നേരത്തെ പഞ്ചാബിന്റെ ഭാഗമായിരുന്ന ക്ഷേത്രമാണ് കട്രസാജ് ശിവ മന്ദിർ. വിഭജനത്തിന് ശേഷം പാകിസ്താന്റെ ഭാഗമായ ഈ ക്ഷേത്രം ഹൈന്ദവ പുരാണത്തിൽ ഏറെ പ്രാധാന്യം വഹിക്കുന്നിടമാണ്. ശിവക്ഷേത്രത്തിന് പിന്നാലെ പത്താം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്ന മറ്റ് ക്ഷേത്രങ്ങളുടെ ഒരു പരമ്പരയുണ്ട് ഇവിടെ. ഈ സ്ഥലം ശിവന്റെ കണ്ണായി കണക്കാക്കപ്പെടുന്നു. അമ്മ പാർവതി സതിയായപ്പോൾ ശിവന്റെ രണ്ട് കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു. ഒരു കണ്ണുനീർ കറ്റാസിൽ വീണെന്നും അവിടെ അത് അമൃതായി മാറി. അമൃത് കുണ്ഡ് തടാകമായി ഇത് മാറി. മറ്റൊന്ന് രാജസ്ഥാനിലെ അജ്മീറിൽ വീണു. അത് പുഷ്‌കർരാജ് തീർത്ഥാടന കേന്ദ്രമായി നിലകൊള്ളുന്നു.
3) ഗോരഖ്‌നാഥ് മന്ദിർ, പെഷവാർ
മറ്റ് ക്ഷേത്രങ്ങളെ പോലെ തന്നെ ഇവിടവും ഹൈന്ദവ പുരാണത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ ഭാഗമായിരുന്ന ഈ ക്ഷേത്രം ഇന്ന് പാകിസ്താന്റെ ഭാഗമാണ്. കൺഫട ജോഗി സമ്പ്രാദയത്തിന്റെ സ്ഥാപകനായ ഗുരു ഗോരഖ്‌നാഥിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.
4) ഉമർകോട്ട് ശിവ മന്ദിർ
അമർകോട്ട് ശിവ മന്ദിർ എന്നും ക്ഷേത്രം അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികചത്ച ശിവലിംഗം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിലാണ്. സിന്ധിയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രവുമാണിത്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഘടന ഒരു നൂറ്റാണ്ട് മുമ്പ് ഒരു മുസ്ലീം മനുഷ്യൻ നിർമ്മിച്ചതാണ്.
5) ഹിംഗ്ലാജ് മാതാ മന്ദിർ, ബലൂചിസ്ഥാൻ
51 ശക്തിപീഠങ്ങളിൽ ഒന്നാണ് ഇത്. പാകിസ്താനിലെ മൂന്ന് ശക്തിപീഠങ്ങളിൽ ഒന്നാണ് ഹിംഗ്ലലാജ് മാതാ മന്ദിർ. 2,50,000-ത്തിലധികം ഭക്തർ പങ്കെടുക്കുന്ന വാർഷിക ഹിംഗ്ലജ് യാത്ര പാകിസ്താനിലെ ഏറ്റവും വലിയ ഹിന്ദു തീർത്ഥാടന യാത്രയാണ്. ഹിംഗ്ലാജ് മാതയ്‌ക്ക്് സമർപ്പിച്ചിരിക്കുന്ന ഈ ഗുഹാക്ഷേത്രം സിക്രി മുസ്ലീം സമൂഹം ഏറം പവിത്രമായാണ് കണക്കാക്കുന്നത്. ചെറിയ ഗുഹയിലാണ് ദേവാലയം. ഹിംഗ്ലാജ് മാതയുടെ ഒരു ചെറിയ ദിവ്യരൂപമാണ് ആരാധിക്കുന്നത്. ഈ കല്ലിൽ സിന്ദൂരം പുരട്ടിയിട്ടുണ്ട്.
Comments