ഭക്തിയുടെ നിറവിൽ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ; ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭക്തിയുടെ നിറവിൽ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ; ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. രാവിലെ 11 മണിയോടെ ആരംഭിച്ച വള്ളസദ്യയിൽ വിവിധ പള്ളിയോടക്കാരും കരക്കാരും ഭക്തരുമടക്കം നിരവധിപേരാണ് പങ്കെടുത്തത്. ക്ഷേത്രത്തിന് അകത്തും പുറത്തുമായി 5 ഇടങ്ങളിലായിരുന്നു സദ്യക്കുളള ക്രമീകരണങ്ങൾ ഒരുക്കിയത്. സമൂഹ വള്ളസദ്യയിൽ പങ്കെടുക്കുന്നതിനും ക്ഷേത്ര ദർശനത്തിനുമായി ഭക്തരുടെ വലിയ തിരക്കാണ് രാവിലെ മുതൽ അനുഭവപ്പെട്ടത്.

300ഓളം പാചക വിദഗ്ദൻമാരുടെ നേതൃത്വത്തിലാണ് സദ്യ. 51 കരകളിൽ നിന്നുള്ള പള്ളിയോടങ്ങൾ പങ്കെടുത്ത വള്ളസദ്യ പള്ളിയോട സേവാ സംഘത്തിന്റയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിലാണ് ഒരുങ്ങിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ചേനപ്പാടിയിൽ നിന്നും എത്തിച്ച പാള തൈരും അമ്പലപ്പുഴ പാൽപായസം ഉൾപെടെയുള്ള 40 വിഭവങ്ങളാണ് അഷ്ടമി രോഹിണി വളളസദ്യക്ക് ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ഒരുക്കിയത്. 500 പറ അരിയുടെ സദ്യയാണ് പള്ളിയോടകരക്കാർക്കും ഭക്തർക്കുമായി നൽകിയത്. വള്ളസദ്യയൊരുക്കുന്നതിന് ആറന്മുളയിൽ തന്നെ വിളയിച്ച പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.

ക്ഷേത്രത്തിന് മുന്നിലെ കൊടിമരചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ആറന്മുള പാർത്ഥസാരഥിക്ക് സദ്യ വിളമ്പിയ ശേഷമാണ് സദ്യക്ക് തുടക്കമായത്. അഷ്ടമി രോഹിണി വളളസദ്യയിൽ ഭക്തർക്കൊപ്പം പാർത്ഥസാരഥിയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ലോകത്തെ ഏറ്റവും വലിയ സമൂഹസദ്യയാണ് അഷ്ടമിരോഹിണി ദിവസം ആറന്മുളയിൽ നടക്കുന്നത്. ക്ഷേത്രസന്നിധിയിൽ എത്തുന്ന എല്ലാവർക്കും കൂപ്പൺ ഇല്ലാതെ അഷ്ടമിരോഹിണി സമൂഹ വള്ളസദ്യ കഴിക്കാവുന്നതാണ്.

 

 

Tags: Sreekrishna JayanthiAranmula ashtami rohini vallasadhya
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies