ഇന്ത്യയ്‌ക്ക് പിന്തുണയുമായി യുഎൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ 55 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയനെ ജി20-ൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ആഫ്രിക്കൻ യൂണിയനെ ജി 20 യിൽ അംഗമായി ഉൾപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ യൂണിയനുമായി വളരെ ഉറച്ച പങ്കാളിത്തമാണ് ഐക്യരാഷ്‌ട്ര സഭയ്‌ക്കുള്ളത്. അന്താരാഷ്‌ട്ര വിഷയങ്ങളിൽ ശബ്ദമുയർത്താൻ ആഫ്രിക്കൻ രാജ്യങ്ങൾക്ക് പലപ്പോഴും കഴിയുന്നില്ല. ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രാതിനിധ്യത്തിന്റെ അഭാവം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജി20 നിർമ്മിതമായ കാലത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ വിരളിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമായിരുന്നു സ്വതന്ത്രമായിരുന്നത്. ഇന്നും പല രാജ്യങ്ങളിലും കൊളോണിയൽ ഭരണത്തിന് കീഴിലാണ്-അദ്ദേഹം പറഞ്ഞു.
ആഫ്രിക്കൻ യൂണിയന്റെ സാന്നിദ്ധ്യത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു.സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗം എന്ന നിലയിലെങ്കിലും ആഫ്രിക്കൻ രാജ്യങ്ങളുടെ ശക്തമായ പങ്കാളിത്തം അനിവാര്യമാണ്. ആഫ്രിക്കൻ യൂണിയനെ ജി20 അംഗമായി കാണുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments