ന്യൂഡൽഹി: ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് എന്നറിയപ്പെടുന്ന ഹരേ കൃഷ്ണ പ്രസ്ഥാനത്തിന് കീഴിലുള്ള ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജന്മാഷ്ടമി ആഘോഷങ്ങളിലും പൂജകളിലും പങ്കെടുക്കാനാണ് അദ്ദേഹം രാജ്യതലസ്ഥാനത്തെത്തിയത്. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കും ആരതിക്കുമൊടുവിലാണ് അദ്ദേഹം തിരിച്ചത്.
नंद के आनंद भयो, जय यशोदा लाल की…🙏 pic.twitter.com/6t8yj1raLA
— Amit Shah (@AmitShah) September 7, 2023
കൃഷ്ണന്റെയും രാധയുടെയും ഛായചിത്രവും ക്ഷേത്ര അധികൃതർ അദ്ദേഹത്തിന് കൈമാറി. ക്ഷേത്രദർശനം നടത്തി അനുഗ്രഹീതനായെന്നും തികഞ്ഞ ഉത്സാഹത്തോടെയാണ് താൻ തിരികെ എത്തിയതെന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.
श्री कृष्ण जन्मोत्सव पर दिल्ली के इस्कॉन मंदिर में पूजा-अर्चना की। श्रद्धा और उत्साह से सराबोर जन्माष्टमी का यह महोत्सव हृदय को आनंदित कर भक्ति भाव से परिपूर्ण कर देता है।
भगवान श्री कृष्ण सभी पर अपनी कृपा बनाए रखें।
जय श्री कृष्णा🙏 pic.twitter.com/lDrfBfUKrR
— Amit Shah (@AmitShah) September 7, 2023
ശ്രീ ശ്രീ രാധാ പാർത്ഥസാരഥി മന്ദിർ ആണ് പൊതുവെ ഇസ്‌കോൺ ഡൽഹി ക്ഷേത്രം എന്നറിയപ്പെടുന്നത്. രാധാ പാർത്ഥസാരഥിയുടെ രൂപത്തിലുള്ള കൃഷ്ണന്റെയും രാധയുടെയും അറിയപ്പെടുന്ന വൈഷ്ണവ ക്ഷേത്രമാണ് ഇത്. ഡൽഹിയിലെ കൈലാഷിന്റെ കിഴക്ക് ഭാഗത്തുള്ള ഹരേ കൃഷ്ണ ഹിൽസിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.















