കോഴിക്കോട്: കാപ്പാട് തീരത്ത് സവാരിക്കുതിരയ്ക്ക് പേവിഷ ബാധയെന്ന് സംശയം. ഓഗസ്റ്റ് 18-ന് തെരുവ് നായ കടിച്ചതിനാൽ കുതിരയ്ക്ക് വാക്സിൻ നൽകിയിരുന്നു. എന്നാൽ, ഈ കുതിരയെ സവാരിയ്ക്ക് ഉപയോഗിച്ചിരുന്നു. നായ കടിച്ചതിന് ശേഷവും കുതിരയെ സവാരിയ്ക്ക് ഉപയോഗിച്ചിരുന്നതായാണ് വിവരം.
പേവിഷ ബാധയുടെ ലക്ഷണങ്ങൾ നാല് ദിവസം മുമ്പാണ് കണ്ടത്. വിദഗ്ധ പരിശോധയ്ക്കായി കുതിരയുടെ സാംപിൾ ശേഖരിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ മറികടന്നാണ് സവാരി നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കുതിരയുടെ ഉമിനീര് ശരീരത്തിലാകാൻ സാധ്യതയുള്ളവരും ഭയമുള്ളവരും വാക്സിൻ എടുക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Comments