ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പണം അനുവദിച്ചില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാദങ്ങൾ പൊളിയുന്നു. പിഎം പോഷൺ പദ്ധതിവഴി ഉച്ചഭക്ഷണം നൽകാനായി കേന്ദ്രം സംസ്ഥാന സർക്കാരിന് 132.9 കോടി രൂപ നൽകിയിരുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ വിഹിതത്തുക നൽകിയില്ല. ഇതാണ് പദ്ധതി പ്രതസന്ധിയുണ്ടാകാൻ കാരണമായതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രം സംസ്ഥാനത്തിന് 132.9 കോടി രൂപ കൈമാറിയിരുന്നു. എന്നാൽ സംസ്ഥാനം വിഹിതം പദ്ധതിയിലേക്ക് നൽകിയില്ലെന്ന് മാത്രമല്ല കേന്ദ്രം നൽകിയ തുക പദ്ധതി നടപ്പാക്കാനുള്ള അക്കൗണ്ടിലേക്ക് കൈമാറിയുമില്ല. പദ്ധതി നടപ്പാക്കാനുള്ള നോഡൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാകാൻ കാരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പണം നൽകാതിരിക്കുന്നതാണ് പദ്ധതി നടത്തിപ്പിന് പ്രതിസന്ധി രൂപപ്പെടാൻ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചത്. സമയബന്ധിതമായി കണക്കുകൾ നൽകിയാലും പണം കൈമാറാൻ കാലതാമസം വരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ രംഗത്തുവന്നത്. ഇത് സംബന്ധിച്ചുള്ള രേഖകളും മന്ത്രാലയം പങ്കുവെച്ചു.
Comments